പാലക്കാട്: ഒറിജിനലിനെ വെല്ലുന്ന വ്യാജ ആന്‍ഡ്രോയിഡ് ഫോണുകളുമായി വന്‍ സംഘം പാലക്കാട് പിടിയില്‍. പാലക്കാട് ഒലവക്കാട് റെയില്‍വേ സ്റ്റേഷനിലാണ് വ്യാജ ഫോണുകളുമായി അന്യസംസ്ഥാനക്കാര്‍ പിടിയിലായത്. രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്.

ഒപ്പോ, സാംസങ് തുടങ്ങിയ കമ്പനികളുടെ 134 ഫോണുകളാണ് ഇവരില്‍ നിന്ന് പൊലീസ് പിടികൂടിയത്. 130 ഫോണുകള്‍ ഒപ്പോയുടെ വ്യാജനും 4 ഫോണുകള്‍ സാംസങിന്‍റെ വ്യാജനുമാണ്. ഓണ വിപണി ലക്ഷ്യമിട്ട് കൊണ്ടുവന്ന വ്യാജഫോണുകളാണ് ഇവയെന്നാണ് വിലയിരുത്തല്‍.