Asianet News MalayalamAsianet News Malayalam

ആഡംബര ജീവിതം നയിക്കാന്‍ ബൈക്കില്‍ കറങ്ങി മാല പൊട്ടിക്കല്‍; എംബിഎ ബിരുദധാരികളായ യുവാക്കള്‍ പിടിയില്‍

എംബിഎ ബിരുദധാരികളായ യുവാക്കളില്‍ ഒരാള്‍ മെഡിക്കല്‍ റെപ്രസന്‍റേറ്റീവും രണ്ടാമത്തെയാള്‍ പാന്‍ ഷോപ്പ് നടത്തിവരികയുമായിരുന്നു. 
 

two  MBA Graduates  Arrested For Snatching Chain in Telengana
Author
Hyderabad, First Published Aug 2, 2021, 5:08 PM IST

ഹൈദരാബാദ്: ആഡംബര ജീവിതം നയിക്കാന്‍ പണം കണ്ടെത്താനായി സ്ത്രീകളുടെ മാല പൊട്ടിച്ച രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ഞായറാഴ്ച പൊലീസ് പരിശോധനയ്ക്കിടെയാണ് എംബിഎ ബിരുദധാരികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് മൂന്ന് സ്വർണ ചെയിനുകളും രണ്ട് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. 

വാറങ്കൽ ജില്ലയിൽ നടന്ന പൊലീസ് പരീശോധനയിലാണ് പ്രതികള്‍ പിടിയിലായത്. എംബിഎ ബിരുദധാരികളായ യുവാക്കളില്‍ ഒരാള്‍ മെഡിക്കല്‍ റെപ്രസന്‍റേറ്റീവും രണ്ടാമത്തെയാള്‍ പാന്‍ ഷോപ്പ് നടത്തിവരികയുമായിരുന്നു. വാഹനപരിശോധന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.  

യുവാക്കളായ ഇരുവരും ആഡംബര ജീവിതം നയിക്കുന്നതിനായാണ് മാലപൊട്ടിക്കാനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ കറങ്ങിനടന്ന് ആളില്ലാത്ത സ്ഥലത്തുവച്ച് സ്ത്രീകളുടെ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു ഇവരുടെ രീതിയെന്നും പൊലീസ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios