Asianet News MalayalamAsianet News Malayalam

21 കോ​ടി രൂ​പ​യു​ടെ യു​റേ​നി​യ​വു​മാ​യി ര​ണ്ടു​പേ​ര്‍ അറസ്റ്റില്‍ കേസ് എൻഐഎയ്ക്ക്

ഭാ​ഭ ആ​റ്റ​മി​ക് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ, അ​തി​മാ​ര​ക​മാ​യ റേ​ഡി​യോ ആ​ക്ടി​വ് വി​കി​ര​ണ​ങ്ങ​ളു​ള്ള 90 ശ​ത​മാ​നം ശു​ദ്ധ​മാ​യ യു​റേ​നി​യ​മാ​ണി​തെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തു​പ്ര​കാ​രമാണ് കേസ് എൻഐഎയ്ക്ക് കൈമാറിയത്.

Two men arrested with 7 kg radioactive uranium in Mumbai
Author
Mumbai, First Published May 8, 2021, 11:13 AM IST

മും​ബൈ: ഏ​ഴു​കി​ലോ​യോ​ളം ഭാ​ര​മു​ള്ള, 21 കോ​ടി രൂ​പ​യു​ടെ യു​റേ​നി​യ​വു​മാ​യി ര​ണ്ടു​പേ​രെ മ​ഹാ​രാ​ഷ്‌​ട്ര തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന പി​ടി​കൂ​ടി. ഈ കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും എന്നാണ് പുതിയ വാര്‍ത്ത.

 ഭാ​ഭ ആ​റ്റ​മി​ക് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ, അ​തി​മാ​ര​ക​മാ​യ റേ​ഡി​യോ ആ​ക്ടി​വ് വി​കി​ര​ണ​ങ്ങ​ളു​ള്ള 90 ശ​ത​മാ​നം ശു​ദ്ധ​മാ​യ യു​റേ​നി​യ​മാ​ണി​തെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തു​പ്ര​കാ​രമാണ് കേസ് എൻഐഎയ്ക്ക് കൈമാറിയത്.

കഴിഞ്ഞ ഫെബ്രുവരി 14ന് മുംബൈ പൊലീസിന് ലഭിച്ച വിവരം അനുസരിച്ച് താനാ സ്വദേശിയായ ജിഹര്‍ പാണ്ഡേ എന്നൊരാള്‍ യുറേനീയം വില്‍ക്കാന്‍ പോകുന്നു എന്ന വിവരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് ഇയാള്‍ക്ക് വലവിരിച്ച മുംബൈ എടിഎസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഇയാളില്‍ നിന്നാണ് അബു താഹിര്‍ എന്നയാളാണ് യുറേനീയം നല്‍കിയത് എന്ന് മനസിലായത്. ഇയാള്‍ മുംബൈയിലെ മന്‍ഹുര്‍ദ് സ്വദേശിയാണ്.

ഇയാളെ പിന്നീട് എടിഎസ് കുര്‍ലാ സ്കാര്‍പ്പ് അസോസിയേഷനില്‍ നിന്നും പിടികൂടി. ഈ വസ്തു കൈകാര്യം ചെയ്യാത്തവര്‍ ഇത് കൈകാര്യം ചെയ്താല്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതരത്തിലുള്ള നാച്യൂറല്‍ യുറേനിയമാണ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തത് എന്നാണ് ബിഎആര്‍സിയിലെ പഠനം പറയുന്നത്.

Follow Us:
Download App:
  • android
  • ios