സംഭവ സ്ഥലത്തു നിന്നും മദ്യകുപ്പികളും ഭക്ഷണപ്പൊതികളും കണ്ടെത്തിയിട്ടുണ്ടെന്നും മരിച്ചവരുമായി അടുപ്പമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ലഖ്നൗ: ശ്മശാനത്തിൽ യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ താക്കൂർദ്വാരയിലെ ശ്മശാനത്തിലാണ് തലക്കടിയേറ്റ് മരിച്ച നിലയിൽ യുവാക്കളെ കണ്ടെത്തിയത്. രാജേന്ദ്ര ​ഗിരി, നിതേഷ് എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. 

ദുർമന്ത്രവാദം പരിശീലിക്കുന്നതിന് വേണ്ടിയാണ് ഇവരെ കൊലപ്പെടുത്തിതെന്നാണ് കരുതുന്നതെന്നും കൂടുതൽ തെളിവുകൾ ലഭിച്ചതിന് ശേഷമേ കൃത്യമായി പറയാൻ സാധിക്കുകയുള്ളുവെന്നും പൊലീസ് സൂപ്രണ്ട് ഉദയ് ശങ്കർ സിംഗ് പറഞ്ഞു. പ്രദേശത്ത് ഡോ​ഗ് സ്ക്വാഡും ഫോറൻസിക് വിദ​ഗ്ദരും പരിശോധന നടത്തുകയാണ്.

സംഭവ സ്ഥലത്തു നിന്നും മദ്യകുപ്പികളും ഭക്ഷണപ്പൊതികളും കണ്ടെത്തിയിട്ടുണ്ടെന്നും മരിച്ചവരുമായി അടുപ്പമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. കാഠിന്യമേറിയ വസ്തു കൊണ്ടുള്ള അടിയേറ്റാണ് ഇരുവരും മരിച്ചതെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. മരിച്ചവരുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.