ആലപ്പുഴ: ആലപ്പുഴ തുമ്പോളിയില്‍ കൊലപാതക കേസിലെ പ്രതികളായ രണ്ടുപേരെ വെട്ടിക്കൊന്നു.  ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൊലക്കേസ് പ്രതികളായ തുമ്പോളി വെളിയില്‍ വീട്ടില്‍ വികാസ് (29),  സുഹൃത്ത് ജസ്റ്റിന്‍ സോനു (25) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ടുപേരും തുമ്പോളി സാബുകൊലക്കേസിലെ പ്രതികളാണ്.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ടവരും ആക്രമിച്ചവരും ഗുണ്ടാസംഘങ്ങളില്‍ പ്പെട്ടവരാണ്. 2015 ജൂണ്‍ ഒന്നിനാണ് തുമ്പോളി ഷാപ്പില്‍ വെച്ച് സാബു കൊല്ലപ്പെടുന്നത്.  ഈ കേസിലെ പ്രതികളാണ് വികാസും ജസ്റ്റിന്‍ സോനുവും. വികാസ് സംഭവസ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ ജസ്റ്റിന്‍ സോനു ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

അടിയന്തിര ശസ്ത്രക്രിയക്കൊടുവില്‍ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് ജസ്റ്റിന്‍ സോനു മരിച്ചത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി, സാബുവിന്റെ ബന്ധുക്കളൊ കൂട്ടുകാരോ ആക്രമിസംഘത്തിലുണ്ടാകുമെന്നും പ്രതികള്‍ ജില്ലയ്ക്ക് പുറത്തേയ്ക്ക് കടന്നിട്ടുണ്ടാകുമെന്നും പൊലീസ് സംശയിക്കുന്നു.