കടയ്ക്കൽ പന്തളം മുക്കിൽ പാറവിള വീട്ടിൽ റിജുവിന്റെ ഇരുചക്രവാഹനം ആണ് കഴിഞ്ഞ രാത്രി കത്തിച്ചത്. വീടിനു സമീപം ഉള്ള ബന്ധുവീട്ടിൽ കഴിഞ്ഞ രാത്രി പത്തരമണിയോടെയായിരുന്നു സംഭവം. 

കൊല്ലം: കടയ്ക്കലില്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനം തീവച്ചു നശിപ്പിച്ചു. രാഷ്ട്രീയ പ്രേരിതമായ ആക്രമണം എന്ന ആരോപണമാണ് ഉയരുന്നത്.ഇടത് പ്രവര്‍ത്തകനായ യുവാവിന്‍റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ കത്തിക്കുകയായിരുന്നെന്നാണ് പരാതി.

കടയ്ക്കൽ പന്തളം മുക്കിൽ പാറവിള വീട്ടിൽ റിജുവിന്റെ ഇരുചക്രവാഹനം ആണ് കഴിഞ്ഞ രാത്രി കത്തിച്ചത്. വീടിനു സമീപം ഉള്ള ബന്ധുവീട്ടിൽ കഴിഞ്ഞ രാത്രി പത്തരമണിയോടെയായിരുന്നു സംഭവം. ഇരുചക്രവാഹന നിർത്തി വീട്ടിലേക്കു റിജു പോയതിനു പിന്നാലെ ഉഗ്രശബ്ദത്തോടെ വാഹനം കത്തുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും വാഹനം പൂര്‍ണായി കത്തിയിരുന്നു. 

ഇടതുമുന്നണി പ്രവര്‍ത്തകനാണ് റിജു. കണ്ടാലറിയാവുന്ന ചില ബിജെപി പ്രവര്‍ത്തകരാണ് വാഹനം കത്തിച്ചതെന്ന് റിജു ആരോപിക്കുന്നു. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കടയ്ക്കല്‍ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.