കോഴിക്കോട്:  മൂന്നര വയസുകാരിയുടെ കഴുത്തിൽ നിന്നും സ്വർണമാല തട്ടിപ്പറിച്ച രണ്ട് തമിഴ് യുവതികൾ പിടിയിൽ. കെഎസ്ആർടിസി ബസിൽ മാതാപിതാക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന കുട്ടികളുടെ മാലയാണ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്.

തമിഴ്നാട് പറങ്കിപ്പേട്ട കടലൂർ സ്വദേശിനികളായ ലത(30), ഈശ്വരി (35) എന്നിവരെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും പിന്നീട് റിമാൻഡ് ചെയ്തു.ശനിയാഴ്ച രാവിലെ പത്തേമുക്കാലിന് മീഞ്ചന്ത ബൈപ്പാസിലാണ് സംഭവം.  യാത്രക്കാർ കയ്യോടെ പിടികൂടിയ ഇരുവരെയും പന്നിയങ്കര പോലീസെത്തി  കസ്റ്റഡിയിലെടുക്കുകയും ചെയ്തു.