ദില്ലി: ആറുവയസുകാരിയായ മകളുടെ സ്കൂള്‍ ഫീസിന് പണമില്ല പിതാവ് മകളെ കൊലപ്പെടുത്തി. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലാണ് സംഭവം. ജസ്ബീര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടുമാസത്തോളമായി ജസ്ബീറിന് ജോലി ഉണ്ടായിരുന്നില്ല. അതിനാല്‍ മകളുടെ സ്കൂള്‍ ഫീസ് അടയ്ക്കാന്‍ സാധിച്ചിരുന്നില്ല.

ഫീസ് ചോദിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍  വഴക്കുണ്ടായതായും തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി.