തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഗം. സംഭവത്തിൽ നെടുമങ്ങാട് സ്വദേശി തൗഫീക്ക് പോത്തൻകോട് പൊലീസിന്റെ പിടിയിലായി. വീഡിയോ കോളിലൂടെ നഗ്നദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയതെന്ന് പെൺകുട്ടി മൊഴി നൽകി. 

രണ്ട് പ്രതികൾ ഒളിവിലാണെന്നും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.  ഇൻസ്റ്റാഗ്രാമിലൂടെ പരിചയത്തിലായ ശേഷം വീഡിയോ കോൾ വഴി നഗ്നദൃശ്യങ്ങൾ പകർത്തി. ശേഷം പെൺകുട്ടിയെ ദൃശ്യങ്ങൾ വച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.  തിരുവനന്തപുരം പോത്തൻകോട് ആണ് സംഭവം. പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.