Asianet News MalayalamAsianet News Malayalam

നെടുങ്കണ്ടത്ത് ബസ് സ്റ്റാൻഡിന് സമീപത്തെ കുഴിയിൽ അജ്ഞാത മൃതദേഹം

പെട്രോൾ വാങ്ങാന്‍ കുപ്പി അന്വേഷിച്ചു വന്നവരാണ് മൃതദേഹം കണ്ടത്

Unidentified dead body found in pit near Nedunkandam bus stand SSM
Author
First Published Oct 27, 2023, 3:02 PM IST

ഇടുക്കി: നെടുങ്കണ്ടത്ത് ബസ് സ്റ്റാൻഡിന് സമീപത്തെ കുഴിയിൽ അജ്ഞാത  മൃതദേഹം കണ്ടെത്തി. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനായി എടുത്ത കുഴിയിലാണ് മൃതദേഹം കണ്ടത്. അബദ്ധത്തിൽ കാൽവഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ബസ് സ്റ്റാൻഡിനു സമീപത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗത്തെ തൂൺ നിർമിക്കുന്നതിനായി എടുത്ത കുഴിയിലാണ് മൃതദേഹം കണ്ടത്. മുഖം വ്യക്തമല്ല. ഇന്ന് രാവിലെ പെട്രോൾ വാങ്ങുന്നതിനായി കുപ്പി അന്വേഷിച്ചു വന്നവരാണ് മൃതദേഹം കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നെടുങ്കണ്ടം പൊലീസ് സംഭവ സ്ഥലത്ത് എത്തി. ഫോറൻസിക് വിദഗ്‌ധര്‍ എത്തിയ ശേഷം മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഏകദേശം 45 വയസിലധികം പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios