സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലും ജോലി ചെയ്തിരുന്നു. സീതത്തോട് പഞ്ചായത്തിൽ 50 ലക്ഷത്തിലധികം തട്ടിപ്പ് നടത്തി എന്ന പരാതിയിൽ ചിറ്റാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ അറസ്റ്റിൽ ആണ് റാണി.
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മിയുടെ ലൈഫ് ഫണ്ട് തട്ടിപ്പിൽ പുതിയ കേസ് രജിസ്റ്റർ ചെയ്ത് കോന്നി പോലീസ്. ആരുവാപുലം പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ ആണ് പുതിയ കേസ്. ലൈഫ് പദ്ധതിയുടെ മറവിൽ 20,64,946രൂപ തിരിമറി നടത്തി എന്നാണ് പരാതി. ഇതോടെ തട്ടിപ്പിന്റെ വ്യാപ്തി എഴുപത് ലക്ഷം കടന്നു. ഇവർആദ്യം ജോലി ചെയ്ത പഞ്ചായത്ത് ആണ് ആരുവാപുലം. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലും ജോലി ചെയ്തിരുന്നു. സീതത്തോട് പഞ്ചായത്തിൽ 50 ലക്ഷത്തിലധികം തട്ടിപ്പ് നടത്തി എന്ന പരാതിയിൽ ചിറ്റാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ അറസ്റ്റിൽ ആണ് റാണി.
തണ്ണിത്തോട് പഞ്ചായത്ത് 2 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതിനു തണ്ണിത്തോട് പോലീസും കേസെടുത്തു. ലൈഫ് ഗുണഭോക്തൃ പട്ടിക അട്ടിമറിച്ച് വ്യാജരേഖയുണ്ടാക്കി ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരുകികയറ്റി. അവരുടെ അക്കൗണ്ടുകളിലേക്ക് ഫണ്ട് മാറ്റി എന്നാണ് കണ്ടെത്തൽ.. അരക്കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് നടന്ന സീതത്തോട് പഞ്ചായത്തിൽ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്‍റെ പങ്ക് കൂടി അന്വേഷിക്കും. തണ്ണിത്തോട്ടിലും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ലൈഫ് പദ്ധതിക്ക് വാസയോഗ്യമല്ലാത്ത ഭൂമി വാങ്ങി തട്ടിപ്പ് നടത്തിയെന്ന ആക്ഷേപം മുൻപ് ഉയർന്നുവന്ന പ്രദേശങ്ങളാണിത്. അനർഹർക്ക് ലൈഫ് പദ്ധതിയിൽ വീട് നൽകിയെന്ന പരാതിയും വന്നിരുന്നു.
