തൃശൂർ: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ത‍ൃശൂർ മാള പഴൂക്കര സ്വദേശി പരമേശ്വരനാണ് ഭാര്യയുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. ഭാര്യ രമണി ഭർത്താവിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ പരമേശ്വരൻ എറണാകുളത്തെ സ്വകാര്യ ആശുപ്രത്രിയില്‍ ചികിത്സയിലായിരുന്നു. രമണി മാനസികരോഗിയാണെന്നും ചികിത്സയിലാണന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ മാള പൊലീസ് കേസെുത്തിട്ടുണ്ട്.