രാവിലെ ഏഴുന്നേറ്റ അവിനാശ് പല്ലു തേയ്ക്കാതെ മകനെ ഉമ്മ വയ്ക്കാൻ തുനിഞ്ഞു. ഭാര്യ ദീപിക ഇത് ചോദ്യംചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം, ഇതിൽ പ്രകോപിതനായി കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നുവെന്ന് എന്നാണ് അവിനാശ് നൽകിയിട്ടുള്ള പൊലീസിന് നൽകിയ മൊഴി. 

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് പള്ളിക്കുറിപ്പില്‍ പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു (Husband Killed Wife). കോയമ്പത്തൂര്‍ സ്വദേശി ദീപികയാണ് മരിച്ചത്. ഭര്‍ത്താവ് അവിനാശിനെ പൊലീസ് അറസ്റ്റുചെയ്തു. രാവിലെ എട്ടേമുക്കാലോടെ ആക്രമണം. നിലവിളി കേട്ട് അടുത്തുളള ബന്ധുക്കള്‍ ഓടിയെത്തിയപ്പോൾ ദീപിക വെട്ടേറ്റ് കിടക്കുന്നതായാണ് കണ്ടത്. വീടിന്‍റെ വാതിലുകൾ അടച്ച ശേഷമാണ് അവിനാശ് ഭാര്യയെ കൊടുവാൾ കൊണ്ട് ആക്രമിച്ചത്.

രാവിലെ ഏഴുന്നേറ്റ അവിനാശ് പല്ലു തേയ്ക്കാതെ മകനെ ഉമ്മ വയ്ക്കാൻ തുനിഞ്ഞു. ഭാര്യ ദീപിക ഇത് ചോദ്യംചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം, ഇതിൽ പ്രകോപിതനായി കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നുവെന്ന് എന്നാണ് അവിനാശ് നൽകിയിട്ടുള്ള പൊലീസിന് നൽകിയ മൊഴി. ദീപികയെ ഉടന്‍ പെരിന്തൽമണ്ണയിലെ ആശുപത്രിയെലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബംഗളൂരുവിൽ ജോലിയുള്ള അവിനാശ് കുടുംബ സമേതം അവിടെ സ്ഥിരതാമസം ആയിരുന്നു. രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്.

പതിനാറുകാരിക്കെതിരായ അതിക്രമം: പ്രതികളായ ട്രെയിന്‍ യാത്രികരെ തിരിച്ചറിഞ്ഞു, ഒളിവിലെന്നും പൊലീസ്

തൃശ്ശൂര്‍: ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം ഉണ്ടായ സംഭവത്തിൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. പൊലീസ് അലംഭാവത്തിൽ പ്രതിഷേധിച്ച് ദളിത് കോണ്‍ഗ്രസ് തൃശ്ശൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ ധർണ്ണ നടത്തി. എന്നാല്‍, മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്കുള്ള സ്ഥിരം യാത്രക്കാരെയാണ് തിരിച്ചറിഞ്ഞത്. ഇവർ ഒളിവിലെന്നാണ് കേസ് അന്വേഷിക്കുന്ന എറണാകുളം റെയിൽവെ പൊലീസ് പറയുന്നത്. സംഭവ ദിവസം ഇവർ ഇറങ്ങിയ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ലെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല. പ്രതികളിൽ ഒരാളുടെ ഫോട്ടോ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയും അച്ഛനും തിരിച്ചറിഞ്ഞിട്ടുണ്ട്. 

'അജീഷയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നു'; തേനൂരിൽ യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

എന്നാൽ സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആരെയും പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് തൃശ്ശൂർ റെയിൽവെ സ്റ്റേഷനിലേക്ക് ദളിത് കോണ്‍ഗ്രസ് ധർണ്ണ നടത്തിയത്. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആലത്തൂർ എംപി രമ്യ ഹരിദാസ് ഡിജിപിക്കും, ദേശീയ എസ്എടി കമ്മീഷനും കത്തയച്ചു. 

കഴിഞ്ഞ ദിവസം, കേസ് അന്വേഷിക്കുന്ന എറണാകുളം റെയിൽവേ പൊലീസ് തൃശ്ശൂരിൽ എത്തി പെണ്‍കുട്ടിയുടേയും അച്ഛന്‍റേയും മൊഴി രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച വൈകീട്ടാണ് എറണാകുളം ഗുരുവായൂർ പാസഞ്ചറിൽ വച്ച് പതിനാറു വയസ്സുള്ള പെണ്‍കുട്ടിക്കും അച്ഛനും അതിക്രമം നേരിട്ടത്. 

Read Also: കാലിൽ സ്പർശിച്ചു, വീഡിയോ എടുത്തപ്പോൾ ഫോൺ തട്ടിപ്പറിച്ചു, ട്രെയിനിലെ അതിക്രമത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂർ സ്വദേശികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും, അശ്ലീലം പറയുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടും പൊലീസിനെ അറിയിച്ചില്ലെന്നും പിതാവ് ആരോപിച്ചു.

സംഭവത്തിൽ തൃശ്ശൂർ റെയിൽവേ പൊലീസ് പോക്സോ പ്രകാരം കേസ് എടുത്തു. 50 വയസ്സിനു മുകളിൽ പ്രായമുള്ള ആറോളം ആളുകളാണ് അതിക്രമം കാട്ടിയതെന്നാണ് വിവരം. അക്രമികളെ തടയാൻ ശ്രമിച്ച മലപ്പുറം സ്വദേശി ഫാസിലിനും മർദ്ദനമേറ്റു. 

വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; തൃശ്ശൂരില്‍ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു