കോഴിക്കോട്: ആനക്കാംപൊയില്‍ കേന്ദ്രീകരിച്ച് വന്യമൃഗ വേട്ടസംഘം സജീവമെന്ന വിവരത്തെ തുടര്‍ന്ന് വനംവകുപ്പ് തെരച്ചില്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ ദീവസം നടത്തിയ തെരച്ചിലില്‍ ഒന്നര ക്വിന്‍റല്‍ മ്ലാവിറച്ചി പിടികൂടിയിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ ഒളിവിലാണ്.

കോഴിക്കോട് മുക്കം കൂറപ്പെയില്‍ സ്വദേശി ജിതീഷ് മ്ലാവിറച്ചിയുമായി പിടിയിലായതോടെയാണ് ആനക്കാംപോയില്‍ വനമേഖലയില്‍ വ്യാപകമായി വന്യമൃഗവേട്ട നടക്കുന്നുവെന്ന് വനംവകുപ്പിന് വിവരം ലഭിക്കുന്നത്. ഇതോടെ വനപാലകര്‍ പ്രദശത്ത് തിരച്ചില് തുടങ്ങി. 

ഇന്നലെയാണ് ജിതീഷ് പിടിയിലായത്. ജിതീഷ് ഓടിച്ച ജീപ്പില് നിന്നും ഒന്നര കിന്റല്‍ മ്ലാവിറച്ചി പിടികൂടി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപെട്ടു. ഇവര്‍ ആരോക്കെയെന്ന് ജിതീഷ് വിവരം നല്കിയിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില് പിടികൂടാനാകുമെന്നാണ് വനപാലകരുടെ പ്രതീക്ഷ.

ജിതീഷ് മ്ലാവിറച്ചി ആവശ്യക്കാര്‍ക്ക് എത്തിക്കുന്ന ഇടനിലക്കാരനാണെന്നാണ് വനംവകുപ്പ് പറയുന്നത്. പ്രദേശത്ത് നിരവധി തവണ വന്യമൃഗവേട്ട നടന്നുവെന്ന് ജിതീഷ് മൊഴി നല്‍കി. ആനക്കാംപോയില്‍ തിരുവാമ്പാടി മേഖലയിലുള്ള നിരവധി പേര് വേട്ടസംഘത്തിലുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. താമരസേരി കോടതിയില്‍ ഹാജരാക്കിയ ജിതീഷിനെ റിമാന്റ് ചെയ്തു.