മൂന്ന് വയസ് തോന്നിക്കുന്ന പോത്തിന്റെ ഇറച്ചി മുറിച്ചെടുത്ത് ചാക്കിലാക്കി കൊണ്ടുപോകാൻ ശ്രമത്തിനിടെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

മൂന്നാർ: തലയാർ എസ്റ്റേറ്റിൽ പരിക്കേറ്റുവീണ കാട്ടുപോത്തിൻറെ ഇറച്ചി മുറിച്ചുകടത്താൻ ശ്രമിച്ച അഞ്ചു പേരെ വനംവകുപ്പ് അറസ്റ്റു ചെയ്തു. ഇവരുടെ പക്കൽ നിന്നും 150 കിലോ ഇറച്ചിയും പിടികൂടി. തലയാർ എസ്‌റ്റേറ്റിൽ താമസിക്കുന്ന രാമർ, അമൃതരാജ്, ആനന്ദകുമാർ, കറുപ്പുസ്വാമി, രമേഷ് എന്നിവരെയാണ് മൂന്നാർ ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂന്ന് വയസ് തോന്നിക്കുന്ന പോത്തിന്റെ ഇറച്ചി മുറിച്ചെടുത്ത് ചാക്കിലാക്കി കൊണ്ടുപോകാൻ ശ്രമത്തിനിടെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അവശനിലയിലായ പോത്തിനെ നിരീക്ഷിച്ചു വരികയായിരുന്നെന്നും ഇന്നലെ രാവിലെ ചത്തുവീണപ്പോഴാണ് ഇറച്ചി ശേഖരിതെന്നുമാണ് പിടിയലായവർ വനപാലകരോട് പറഞ്ഞത്. 

ആയുധങ്ങളും പാത്രങ്ങളും അടക്കമുള്ള സാധനങ്ങളും അധികൃതർ കസ്റ്റഡിയിൽ എടുത്തു. കാട്ടുപോത്തിനെ ഇവർ വേട്ടയാടിയതാണോയെന്ന് അന്വേഷണം നടത്താനാണ് വനം വകുപ്പിൻറെ നീക്കം.