വീടിന്റെ മുകള്‍ നിലയിലിരിക്കെ വീട്ടുടമസ്ഥനായ വൃദ്ധന്‍ അങ്ങോട്ടു കയറിവന്ന ശേഷം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും ഈ സമയം താഴെ ഒറ്റക്കായിരുന്ന മകളെ വീട്ടുടമസ്ഥന്റെ മകന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്

ദില്ലി: എഴുപത്തിമൂന്നുകാരനായ വീട്ടുടമസ്ഥന്‍ വീട്ടില്‍ കയറിവന്ന് ബലാത്സംഗം ചെയ്തതായി സ്ത്രീയുടെ പരാതി. പ്രായപൂര്‍ത്തിയാകാത്ത മകളെ വീട്ടുടമസ്ഥന്റെ മകന്‍ പീഡിപ്പിച്ചതായും ഇവരുടെ പരാതിയില്‍ പറയുന്നു. 

Add Asianetnews as a Preferred SourcegooglePreferred

മൂന്ന് മാസം മുമ്പാണേ്രത ഇവര്‍ പുതിയ വീട്ടിലേക്ക് താമസം മാറിയത്. പന്ത്രണ്ടുവയസായ മകള്‍ക്കൊപ്പമാണ് മുപ്പത്തിയഞ്ചുകാരിയായ യുവതി താമസിക്കുന്നത്. ചൊവ്വാഴ്ചയാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നതായി യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. 

വീടിന്റെ മുകള്‍ നിലയിലിരിക്കെ വീട്ടുടമസ്ഥനായ വൃദ്ധന്‍ അങ്ങോട്ടു കയറിവന്ന ശേഷം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും ഈ സമയം താഴെ ഒറ്റക്കായിരുന്ന മകളെ വീട്ടുടമസ്ഥന്റെ മകന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. 

പരാതിക്ക് പിന്നാലെ വീട്ടുടമസ്ഥനെതിരെ ബലാത്സംഗക്കുറ്റത്തിനും അതിക്രമിച്ച് കയറിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടുടമസ്ഥന്റെ മകനെതിരെ പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) കുറ്റത്തിനും കേസെടുത്തിരിക്കുകയാണ്. 

എന്നാല്‍ അന്വേഷണത്തിന് ശേഷം മാത്രമേ ഇരുവരെയും അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് പൊലീസ് അറിയിച്ചു. യുവതിയെയും മകളെയും വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.

Also Read:- മൈസൂരിൽ കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തു, വലിച്ചിഴച്ച് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു