. വിവാഹം കഴിക്കണമെങ്കിൽ മതംമാറണമെന്ന് ജീവിത പങ്കാളി ആവശ്യപ്പെട്ടെന്ന പരാതിയുമായി യുവതി

ലക്നൌ: ഉത്തർപ്രദേശിൽ 30 കാരിയുടെ ജീവിത പങ്കാളിയെ മതംമാറ്റ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തു. ​ഗ്രേറ്റ‍ർ നോയിഡയിലാണ് സംഭവം. ബലാത്സം​ഗം, മതംമാറ്റാൻ ശ്രമിച്ചൂ എന്നീ കേസുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കണമെങ്കിൽ മതംമാറണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. ബിസ്റാക്ക് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

33കാരനായ മു‍ർതാസ എന്ന മൃതുഞ്ജയ് ആണ് അറസ്റ്റിലയാത്. മൊറാദാബാദ് സ്വദേശിയാണ് ഇയാൾ. പ്രതിയും യുവതിയും ലിവ് ഇൻ റിലേഷനിൽ ജീവിച്ച് വരികയായിരുന്നു. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ട് തുടങ്ങിയതോടെ ഇയാൾ യുവതിയെ മതംമാറാൻ നിർബന്ധിച്ച് തുടങ്ങി. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona