കാട്ടാക്കട സ്വദേശി സുലോചനയെ ഭർത്താവ് മുരുകൻ കൈക്കും മുതുകിനും വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കാട്ടാക്കട സ്വദേശിയായ സുലോചനയ്ക്കാണ് വെട്ടേറ്റത്. ഇവരുടെ മുതുകിനും കൈക്കും വെട്ടേറ്റിട്ടുണ്ട്. ഭർത്താവ് മുരുകനാണ് ഇവരെ ആക്രമിച്ചത്. ഇയാളിപ്പോൾ ഒളിവിലാണ്. കാട്ടാക്കട പൊലീസ് കേസെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona