ജയ്പൂര്‍: മുത്തലാഖ് ചൊല്ലിയ ശേഷം ഭര്‍തൃപിതാവും ബന്ധുവും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു. രാജസ്ഥാനിലാണ് മൊഴി ചൊല്ലിയ ദിവസം തന്നെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്.

ഭര്‍ത്താവ് മൊഴി ചൊല്ലി കഴിഞ്ഞപ്പോള്‍ ഭര്‍തൃപിതാവും അയാളുടെ സഹോദരനും ചേര്‍ന്ന് 25-കാരിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനം ചെറുക്കാന്‍ ശ്രമിച്ച ഇവരെ ഭര്‍തൃസഹോദരന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും എഫ്ഐആറില്‍ പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുത്തലാഖ് ചൊല്ലിയതിന് ഭര്‍ത്താവിനെതിരെയും ലൈംഗിക പീഡനത്തിന് ഭര്‍തൃപിതാവിനും ബന്ധുവിനും എതിരെയാണ് കേസ്.