ദില്ലി: ഗുരുഗ്രാമില്‍ കുടുംബ സമേതം പബ്ബില്‍ എത്തിയ യുവതിക്കും ഭര്‍ത്താവിനും നേരെ ആക്രമണം. ഭര്‍ത്താവിനെ മര്‍ദ്ദിച്ച സംഘം യുവതിയെ അപമാനിച്ചു. കുടുംബാംഗങ്ങളും മകനും കൂടെയുള്ളപ്പോഴാണ് യുവതിക്ക് ക്രൂരത നേരിടേണ്ടി വന്നത്. യുവതിയുടെ ഭര്‍ത്താവിന്‍റെ തലയില്‍ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു. ഇവരുടെ കുട്ടിക്കും പരിക്കേറ്റു. സംഭവങ്ങളെല്ലാം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് സംഘര്‍ഷമുണ്ടായത്. പരാതി നല്‍കിയിട്ടും പൊലീസ് കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുയര്‍ന്നു. പൊതുശല്യത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിയെ അപമാനിച്ചതിനും ഭര്‍ത്താവിനെ മര്‍ദ്ദിച്ചതിനും പൊലീസ് കേസെടുത്തില്ലെന്ന് ആരോപണമുയര്‍ന്നു.