Asianet News MalayalamAsianet News Malayalam

ബലാത്സംഗം ചെറുത്ത വിധവയായ ദളിത് യുവതിയെ തീകൊളുത്തി

85 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരമാണ്. 

woman set ablaze for resisting rape
Author
Gorakhpur, First Published Apr 14, 2019, 10:31 AM IST

ഗൊരഖ്പുര്‍: ബലാത്സംഗം ചെറുത്ത ദളിത് യുവതിയെ തീകൊളുത്തി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിനടുത്തെ ഭട്നിയിലാണ് സംഭവം. 85 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരമാണ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍  പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണ്. യുവതിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.

ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. 35കാരിയും വിധവയുമായ യുവതിയെ വീടനടുത്തുള്ള കൃഷിയിടത്തില്‍വെച്ചാണ് രാജ്ബര്‍ എന്നയാള്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന യുവതിയെ തീകൊളുത്തി ഇയാള്‍ രക്ഷപ്പെട്ടു. രാവിലെ കൃഷിയിടത്തിലെത്തിയ പ്രദേശവാസിയാണ് യുവതിയെ കണ്ടത്.  

Follow Us:
Download App:
  • android
  • ios