മുസാഫര്‍നഗര്‍: മരുന്ന് വാങ്ങാന്‍ പോയ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. അമ്മയുടെ മുമ്പില്‍ വച്ചാണ് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഞായറാഴ്ച ഇരുവരും ഒന്നിച്ച് മരുന്ന് വാങ്ങാനായി പോയതായിരുന്നു.

യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് കരിമ്പിന്‍ പാടത്ത് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അച്ഛന്‍റെ പരാതിയിലാണ് കേസെടുത്തത്. പ്രതികളെ ഇതുവരെ പിടികൂടിയില്ല.