ഇക്കഴിഞ്ഞ ഇരുപതിനാണ് പശുമല സ്വദേശി കലേഷ് കുമാറിന്റെ ബൈക്ക് മോഷണം പോയത്. മറ്റൊരു കേസിലുൾപ്പെട്ടതിനെ തുടർന്ന് മ്ലാമലയിലുള്ള ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു യാസിൻ.

തിരുവനന്തപുരം: കുപ്രസിദ്ധ ബൈക്ക് മോഷ്ടാവും നിരവധി കേസുകളിലെ പ്രതിയുമായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി യാസിനെ വണ്ടിപെരിയാർ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാർ പശുമലയിൽ നിന്ന് കാണാതായ ബൈക്ക് മോഷ്ടിച്ചതും യാസിനാണ് ഇക്കഴിഞ്ഞ ഇരുപതിനാണ് പശുമല സ്വദേശി കലേഷ് കുമാറിന്റെ ബൈക്ക് മോഷണം പോയത്.

Add Asianetnews as a Preferred SourcegooglePreferred

മറ്റൊരു കേസിലുൾപ്പെട്ടതിനെ തുടർന്ന് മ്ലാമലയിലുള്ള ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു യാസിൻ. സംഭവം ദിവസം രാത്രി വണ്ടിപ്പെരിയാറിലേക്ക് വരുന്നതിനിടെ പശുമല ഗേറ്റിനു സമീപം ബൈക്ക് ഇരിക്കുന്നതു കണ്ടു. ഇത് മോഷ്ടിച്ച് തിരുവനന്തപുരത്തേക്ക് രക്ഷപെട്ടു. ഉടമയുടെ പരാതിയിൽ വണ്ടിപ്പെരിയാർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബാലരാമപുരത്തു നിന്ന് യാസിനെ പിടികൂടിയത്.

പൊലീസെത്തുമ്പോൾ യാസീൻറെ സംഘത്തിലെ മറ്റുള്ളവരുമുണ്ടായിരുന്നു. സംഘത്തെ കണ്ട് മുറിയിൽ ഉണ്ടായിരുന്ന പത്തു കിലോയോളം കഞ്ചാവ് ഇവർ ക്ലോസറ്റിലിട്ടു. നിരവധി ബൈക്ക് മോഷണക്കേസികളിലും കഞ്ചാവ് കേസിലും പ്രതിയാണ് യാസിൻ. തമിഴ്നാട്ടിൽ അടിപിടി കേസിലും പ്രതി ആയിട്ടുണ്ട്. യാസിനെ ബൈക്ക് മോഷ്ടിച്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.