Asianet News MalayalamAsianet News Malayalam

ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടു; നിരാശയില്‍ യുവാവ് ജീവനൊടുക്കി

കഴിഞ്ഞ ആറ് മാസത്തിലേറെയായി ജോലിക്കൊന്നും പോകാതെ ശ്രീറാം ഫോണില്‍ വിവിധ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

youth addicted to online game commits suicide by hanging in erode
Author
Erode, First Published Sep 15, 2021, 9:01 AM IST

ഈറോഡ്: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്‍റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി. തമിഴ്നാട്ടിലെ ഇറോഡ് പൂന്തുറ സ്വദേശിയായ പെയിന്‍റിംഗ് തൊഴിലാളി ശ്രീറാം(22) ആണ്  വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് ആത്മഹത്യ.

കഴിഞ്ഞ ആറ് മാസത്തിലേറെയായി ജോലിക്കൊന്നും പോകാതെ ശ്രീറാം ഫോണില്‍ വിവിധ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതോടെ ശ്രീറാം കടുത്ത നിരാശയിലായിരുന്നു. കഴിഞ്ഞ ദിവസം ശ്രീറാമിന്‍റെ മാതാപിതാക്കളും സഹോദരനും പുറത്ത് പോയി മടങ്ങിയെത്തിയപ്പോഴാണ് സംഭവം. 

ശ്രീറാമിന്‍റെ മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.  വാതില്‍ തുറക്കാതായതോടെ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ശ്രീറാമിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios