പെൺകുട്ടിക്ക് മാനസികവും  ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെ  രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പതിനഞ്ചു വയസുകാരിയെ ലൈഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നെയ്യാറ്റിൻകര പൂവത്തൂർ സ്വദേശി ജിജോയെ ആണ് മാരായമുട്ടം പൊലിസ് പിടികൂടിയത്.

സോഷ്യൽ മീഡിയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. പെൺകുട്ടിയെ വീട്ടിലെത്തി യുവാവ് നിരന്തരം ലൈംഗിമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് അറിയുന്നത്. ആശുപത്രി അധികൃതർ ആണ് മാരായ മുട്ടം പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ജിജോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona