ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ പാതിരാത്രി യുവാവിനെ വീട് കയറി ആക്രമിച്ചു. വെഞ്ഞാറമൂട് കുട്ടിമൂട് കുന്നുമുകൾ മണികണ്ഠൻ നായർ (41)എന്നയാളെയാണ് ഒരു സംഘം ആക്രമിച്ചത്. അക്രമികള്‍ മണികണ്ഠന്‍റെ കാലുകള്‍ തല്ലിയൊടിച്ചു.

മണികണ്ഠന്‍ നായര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.