കഴിഞ്ഞ ദിവസമാണ് എടക്കര ദുര്‍ഗ്ഗാ ദേവീക്ഷേത്രത്തിലെ ആഭരണങ്ങള്‍ മോഷണം പോയത്. ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നും ഓഫീസ് അലമാര കുത്തിത്തുറന്നുമായിരുന്നു മോഷണം. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയേക്കുറിച്ചുള്ള കൃത്യമായ സൂചന ലഭിച്ചത്

കുട്ടിച്ചാത്തന്‍ കോവിലില്‍ മോഷണം നടത്തി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ദുര്‍ഗ ഭഗവതി ക്ഷേത്രത്തിലെ മോഷണത്തില്‍ പിടിയിലായി. വഴിക്കടവ് തോരംകുന്നിലെ കുന്നുമ്മല്‍ സൈനുല്‍ ആബിദാണ് പിടിയിലായത്. ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ പണയപ്പെടുത്താന്‍ വീട്ടില്‍ നിന്ന് ആധാര്‍ കാര്‍ഡ് എടുക്കാന്‍ പോകുമ്പോഴാണ് സൈനുല്‍ ആബിദ് പൊലീസ് പിടിയിലാവുന്നത്.

കഴിഞ്ഞ ദിവസമാണ് എടക്കര ദുര്‍ഗ്ഗാ ദേവീക്ഷേത്രത്തിലെ ആഭരണങ്ങള്‍ മോഷണം പോയത്. ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നും ഓഫീസ് അലമാര കുത്തിത്തുറന്നുമായിരുന്നു മോഷണം. നാല് ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്നത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയേക്കുറിച്ചുള്ള കൃത്യമായ സൂചന ലഭിച്ചത്.

നേരത്തെ നിരവധി മോഷണക്കേസുകളിലെ പ്രതിയായ സൈനുല്‍ ആബിദിനെ ഇതോടെ പൊലീസ് നിരീക്ഷണത്തിലാവുകയായിരുന്നു. നിലമ്പൂരിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ആഭരണം പണയം വയ്ക്കാനുള്ള ശ്രമമാണ് സൈനുല്‍ ആബിദിനെ കുടുക്കിയത്. എടക്കര ടൌണില്‍ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കുട്ടിച്ചാത്തന്‍ കോവിലിലെ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. മലയോര മേഖലയിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ മോഷണങ്ങളെന്നാണ് പൊലീസ് വിശദമാക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona