കോഴിക്കോട്: കോഴിക്കോട് തൊട്ടിൽ പാലത്ത് അയൽവാസി യുവാവിനെ കുത്തിക്കൊന്നു. തൊട്ടിൽ പാലം സ്വദേശി അൻസാർ ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ അഹമ്മദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. തൊട്ടിൽ പാലം ലീഗ് ഓഫീസിന് മുന്നിൽ വെച്ചാണ് അൻസാറിനെ അഹമ്മദ് കുത്തിയത്. 

അൻസാറും അഹമ്മദും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇത് പരിഹരിക്കാൻ ലീഗ് ഓഫീസിൽ മധ്യസ്ഥ ചർച്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് കത്തിക്കുത്ത് ഉണ്ടായത്.