'ഗായത്രി സുരേഷിനെ പുറത്താക്കാൻ ജസീല എടുത്ത തീരുമാനം വ്യക്തിപരമായ തീരുമാനമായി ആരും വിലയിരുത്തരുതെന്ന് കുറിപ്പില്‍ പറയുന്നു.
ബിഗ് ബോസ് സീസൺ എട്ട് തുടങ്ങി 48 മണിക്കൂറിനുള്ളില്‍ നടി ഗായത്രി സുരേഷ് ഷോയിൽ നിന്നും എവിക്ട് ആയിരുന്നു. ലീഡർ ജസീല പർവീൺ ആണ് ബിഗ് ബോസ് തന്ന ടാസ്കിലൂടെ ഗായത്രിയെ പുറത്താക്കാനുള്ള തീരുമാനം മുന്നോട്ടുവെച്ചത്. ബിഗ് ബോസ് തുടങ്ങി ആദ്യ ദിനങ്ങളില്‍ത്തന്നെ ഒരു മത്സരാര്‍ഥി സ്പോട്ട് എവിക്ഷനിലൂടെ പുറത്താവുന്നത് മലയാളത്തില്‍ ആദ്യമായാണ്. വീക്കെൻഡ് എപ്പിസോഡിൽ അവതാരകൻ മോഹൻലാൽ ഇതു സംബന്ധിച്ച ചോദ്യം മുന്നോട്ടുവെച്ചതോടെ ജസീലക്കെതിരെ സമൂഹമാധ്യമങ്ങളിലുള്ള പ്രചാരണങ്ങളും ശക്തമായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജസീലയുടെ ടീം. ജസീലയുടെ തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിശദീകരണക്കുറിപ്പ് പങ്കുവെച്ചത്.
''ഗായത്രി സുരേഷിനെ പുറത്താക്കാൻ ജസീല എടുത്ത തീരുമാനം വ്യക്തിപരമായ തീരുമാനമായി ആരും വിലയിരുത്തരുത്. ഇതൊരു ഗെയിമിന്റെ ഭാഗമായി ബിഗ് ബോസ് നൽകിയ സാഹചര്യത്തിൽ എടുത്ത ഒരു കാൽക്കുലേറ്റഡ് ഗെയിം ഡിസിഷൻ മാത്രമാണ്. ഒരു ലീഡറിന് അസാധാരണമായി തനിയെ തീരുമാനം എടുക്കുന്നതിനുള്ള പവർ നൽകുകയും തനിക്ക് തന്നിരിക്കുന്ന ഓപ്ഷൻസിൽ നിന്ന് ഒരാളെ എലിമിനേറ്റ് ചെയ്യണം എന്നുള്ള തീരുമാനം എടുക്കേണ്ട സാഹചര്യമാണ് ബിഗ് ബോസ് അവിടെ ഒരുക്കിയത്. ഇവിടെ ജസീലയുടെ ഗെയിം കാൽക്കുലേഷൻ കൂടി കാണേണ്ടതുണ്ട്.
റിനി പുറത്തുപോയാൽ തിരിച്ച് വരാനുള്ള സാധ്യത കുറവായിരിക്കാം. എന്നാൽ ഗായത്രിയാകട്ടെ ഒരു സുപ്രസിദ്ധയായ ചലച്ചിത്രനടി, വ്യാപകമായ ജനശ്രദ്ധയും ലഭിച്ച വ്യക്തിയാണ്. ഗായത്രി എന്തായാലും വീണ്ടും തിരിച്ചുവരുമെന്ന് വിശ്വസിച്ചുകൊണ്ട് താരതമ്യേന വീക്കായ മറ്റൊരു കണ്ടസ്റ്റന്റിന്റെ യാത്ര കൂടി സേവ് ചെയ്യാനുള്ള സ്ട്രറ്റർജിക്ക് റിസ്ക്ക് ആയി വേണം ജസീലയുടെ ഈ തീരുമാനത്തിനെ വിലയിരുത്താൻ. മറ്റൊരു
പ്രധാന കാര്യം ഗായത്രി പുറത്തായ ഉടനെ ഹൗസിൽ വലിയൊരു പ്രതിഷേധമോ ജസീല തെറ്റ് ചെയ്തു എന്ന കലക്ടീവ് സ്റ്റാന്റോ ഉണ്ടായിരുന്നില്ല. ജെസീല തീരുമാനം എടുത്തു. ബിഗ് ബോസ് അത് നടപ്പാക്കി. ഗെയിം മുന്നോട്ടുപോയി. അതുവരെ ജസീലയുടെ ലീഡർഷിപ്പിനെ പ്രശംസിച്ചവരും ആ കൂട്ടത്തിലുണ്ടായിരുന്നു. പിന്നീട് ബിബി ന്യൂസ് വന്നതിന് ശേഷമാണ് പലർക്കും ഇത് വലിയൊരു ഒപ്പോസിഷൻ പോയിന്റായി മാറിയത്.
വീക്കെൻഡിൽ ലാലേട്ടൻ ചോദ്യങ്ങൾ ചോദിച്ചപ്പോൾ വോട്ടുകൾ എത്രയായിരുന്നു, മെജോറിറ്റി ആർക്കായിരുന്നു, ഗായത്രിയെ ചൂസ് ചെയ്തതിന്റെ ബേസിസ് എന്താണ് എന്നിങ്ങനെ ചോദ്യം വന്നപ്പോൾ ഹൗസ് ആകെ കൺഫ്യൂസ്ഡായി. അതുകൊണ്ട് മാത്രമാണ് ജെസീലയ്ക്ക് എതിരായി അഭിപ്രായങ്ങൾ ഉയർന്നത്. ആയതിനാൽ ജസീല തന്റെ അധികാരം ഉപയോഗിച്ച് ഗായത്രിയെ പുറത്താക്കിയതെന്ന് പറയുന്നത് തികച്ചും തെറ്റാണ്.
ഏറ്റവും പ്രധാനം... ജസീല ഇതിൽ ഏത് ഓപ്ഷൻ എടുത്താലും അതൊക്കെ പിന്നീട് ചോദ്യം ചെയ്യപ്പെടുമായിരുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട ഓപ്ഷൻ എടുത്താൽ എന്തുകൊണ്ട് അത് തിരഞ്ഞെടുത്തു എന്ന് ചോദിക്കാം, മറ്റൊരു മത്സരാർത്ഥിയെ ചൂസ് ചെയ്തിരുന്നുവെങ്കിൽ എന്തുകൊണ്ട് ആ വ്യക്തി എന്നും ചോദിക്കുമായിരുന്നു. ഏത് ഓപ്ഷൻ എടുത്താലും അതിന്റെ പ്രത്യാഘാതകം പിന്നീട് ലീഡറിനെ ചോദ്യം ചെയ്യാൻ കഴിയുന്ന രീതിയിലുള്ളതായിരുന്നു ആ ടാസ്ക്ക്.അതാണ് ബിഗ് ബോസ് ഗെയിം. ഈ ചെറിയൊരു ഗെയിം ഡിസിഷന്റെ പേരിൽ ജസീലയെ ആരും വെറുക്കുകയും വ്യക്തിപരമായി ആക്രമിക്കുകയും ചെയ്യരുത്. ഗെയിമിന് പുറത്ത് അവരുടേതായ കരിയറും ജീവിതവുമുള്ള വ്യക്തികളാണ് എല്ലാവരും. അതിനാൽ ഈ വിഷയം ഇവിടെ തീർക്കുക. തുടർന്നും ജസീലയ്ക്ക് നിങ്ങളുടെ എല്ലാവരുടെയും ശക്തമായ സപ്പോർട്ട് ഉണ്ടാവുക. ജസീല ചെയ്തത് ഗെയിമിൽ കിട്ടിയ പവർ ഉപയോഗിച്ച് എടുത്ത ഒരു കാൽക്കുലേറ്റഡ് റിസ്ക്ക് മാത്രമാണ്. അതിന്റെ റിസൽട്ട് എന്താകുമെന്ന് ഇനി ഗെയിം തന്നെയാണ് പറയേണ്ടത്. നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പിന്തുണയും ഒപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷയോടെ. ഇത് വ്യക്തിപരമായ തീരുമാനമല്ല ഒരു കാൽക്കുലേറ്റഡ് ഗെയിം മാത്രം'', എന്നാണ് ജസീലയുടെ ടീം പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
