ഒരു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്നു ചോദിച്ചുകൊണ്ടുള്ള രേണുവിന്റെ പോസ്റ്റിനു താഴെയായിരുന്നു ഫിറോസിന്റെ കമന്റ്.

ഒരുസമയത്ത് സമൂഹമാധ്യങ്ങളിൽ വലിയ ചർച്ചാ വിഷയമായ കാര്യമാണ് രേണു സുധിയുടെ വീടിന്റെ അവസ്ഥ. വീടുണ്ടാക്കി നൽകിയവരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നും വീടിന് ചോർച്ചയുണ്ടെന്നും രേണു പറഞ്ഞത് വലിയ വിവാദമാകുകയും വീടു വെച്ചു നൽകിയ ഫിറോസ് രേണുവിനെതിരെ രംഗത്തു വരികയും ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുകയാണ്. ഏറ്റവും ഒടുവിലായി രേണു മറ്റൊരു വിവാഹം കഴിക്കുകയാണെങ്കിൽ വീട് തിരിച്ച് തരണം എന്നുളള ഫിറോസിന്റെ കമന്റാണ് വിവാദത്തിലായിരിക്കുന്നത്.

ഒരു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്നു ചോദിച്ചുകൊണ്ടുള്ള രേണുവിന്റെ പോസ്റ്റിനു താഴെയായിരുന്നു ഫിറോസിന്റെ കമന്റ്. ഇതിനെതിരെ ഫിറോസിന്റെ കമന്റിന് താഴെ വിമർശനങ്ങൾ ശക്തമാകുകയാണ്.

''നമ്മുടെ നാട്ടിലെ മിക്ക നന്മയൊലികളുടെയും ചിന്ത ഇങ്ങനെ ആണ്. എന്റെ നന്മ എന്റെ ഔദാര്യം ആണ്, അതോണ്ട് അത് കൈപറ്റിയാൽ എന്റെ കൺട്രോളിൽ ജീവിച്ചോണം എന്നത്. ഒരു വീട് വച്ച് നൽകി എന്നത് കൊണ്ട് നിങ്ങൾക്ക് ആരുടേയും ജീവിതം നിയന്ത്രിക്കാനുള്ള അധികാരം ഒന്നുമില്ല അവർക്ക് അവരുടെ ജീവിതത്തിൽ എങ്ങനെ ജീവിക്കണോ അങ്ങനെ ജീവിക്കാനുള്ള പൂർണ അധികാരം ഉണ്ട്. യഥാർത്ഥ നന്മ എന്നത് നിബന്ധനകൾ ഒക്കെ ചേർത്ത് കൊടുക്കുന്നത് ഒന്നുമല്ല, അങ്ങനെ ചെയ്താൽ നിങ്ങൾ എന്തോ ഔദാര്യം കൊടുത്തത് പോലെ ആണ് പിന്നെ ഞാൻ വേറെ വിവാഹം ഒന്നും കഴിക്കില്ല, നിങ്ങളുടെ നിബന്ധനകൾ അനുസരിച്ച് ജീവിച്ചോളാം എന്നൊന്നും പറഞ്ഞ് അല്ലല്ലോ ആ വീട് കൈപ്പറ്റിയത്'', എന്നാണ് ഫിറോസിനെതിരെ ഗോകുൽ ഗോപാലക‍ൃഷ്‍ണൻ എന്നയാളുടെ പോസ്റ്റ്.

''ആ വീട് വച്ചു കൊടുത്തത് സുധിയുടെ മക്കൾക്കാണ്. അതിൽ ഒരു കുട്ടി മൈനറും. വീട് വച്ചു കൊടുക്കുന്ന സമയത്ത് രേണു വിവാഹം കഴിക്കരുത് എന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നോ? വീട് കൊടുത്തു, അത് തിരിച്ചു കൊടുക്കണം എന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ ആണ്.. എന്തിനാണ് അവർക്കു പിന്നാലെ ഇദ്ദേഹം നടക്കുന്നത്.. അവരെന്തേലും ചെയ്യട്ടെ എന്നല്ലേ വെക്കേണ്ടത്'', എന്നാണ് ശ്രീലക്ഷ്‍മി എന്നയാൾ ഫേസ്ബുക്കിൽ കുറിച്ചത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക