ആരുടെ ഗെയിം ആണ് മികച്ചത് എന്ന ചോദ്യത്തിന് ഇത്തവണ ലാലേട്ടന്‍ കിടിലമായി ഗെയിം കളിക്കുന്നുണ്ട് എന്നായിരുന്നു റോബിന്റെ മറുപടി.

ബിഗ്ബോസ് സീസൺ 4ൽ ഏറ്റവുമധികം ജനപ്രീതി നേടിയ മൽസരാർത്ഥികളിൽ ഒരാളായിരുന്നു ഡോ.റോബിൻ രാധാകൃഷ്ണൻ. ബിഗ്ബോസിനു ശേഷവും റോബിന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ബിഗ്ബോസ് സീസൺ 7 നെക്കുറിച്ചും ഈ സീസണിലെ മൽസരാർത്ഥികളെക്കുറിച്ചും റോബിൻ പറഞ്ഞ കാര്യങ്ങളും വൈറലാകുകയാണ്. ആരുടെ ഗെയിം ആണ് മികച്ചത് എന്ന ചോദ്യത്തിന് ഇത്തവണ ലാലേട്ടന്‍ കിടിലമായി ഗെയിം കളിക്കുന്നുണ്ട് എന്നായിരുന്നു റോബിന്റെ മറുപടി. സുഹൃത്തായ ലക്ഷ്മി ബിഗ് ബോസിലെത്തിയിട്ട് ഒരാഴ്ച ആയതേ ഉളളൂ. ഗെയിം എങ്ങനെ ഉണ്ടെന്ന് പറയാറായിട്ടില്ല, കളിക്കട്ട എന്നും റോബിൻ പ്രതികരിച്ചു.

അനുമോളുടേത് കരച്ചിൽ നാടകമാണോ എന്ന ചോദ്യത്തോടും റോബിൻ പ്രതികരിച്ചു. ''അനുമോള്‍ കരയുന്നത് നാടകമാണോ എന്ന് ചോദിച്ചാല്‍ അറിയില്ല. ഞാന്‍ കണ്ടിട്ടില്ല. കരയുന്നത് ഒരു നാടകമാണോ. അനുമോള്‍ക്ക് കരയാന്‍ തോന്നിയാല്‍ കരയും, കരയാന്‍ തോന്നിയില്ലെങ്കില്‍ കരയില്ല. കരഞ്ഞ് കരഞ്ഞാണ് ഓരോ ആളുകള്‍ സ്‌ട്രോങ്ങ് ആകുന്നത്. കഴിഞ്ഞ പ്രാവശ്യം ലാലേട്ടന്‍ വന്ന് ദേഷ്യപ്പെട്ടപ്പോൾ അനുമോള്‍ കരഞ്ഞില്ല എന്ന് കുറേ പേര്‍ പറയുന്നുണ്ടായിരുന്നു. ഓരോരുത്തരും ബിഗ് ബോസില്‍ ചെന്ന് സ്‌ട്രോങ്ങ് ആവുകയാണ് ചെയ്യുന്നത്. എപ്പോഴും കരഞ്ഞ് കൊണ്ടിരിക്കണം എന്നില്ലല്ലോ.

അനുമോളുടെ കണ്ണ് പോലും നിറഞ്ഞില്ല എന്ന് ആരോ പറയുന്നത് കേട്ടു. എന്തിനാണ് കണ്ണ് നിറയുന്നത്. ആദ്യമായി അവിടേക്ക് ചെല്ലുമ്പോള്‍, പുതിയ അന്തരീക്ഷത്തിലൊക്കെ ആയിരിക്കുമ്പോൾ ചിലപ്പോൾ വിഷമം വരും. അത് കഴിഞ്ഞ് ഓരോരുത്തരെ നേരിട്ടാണ് സ്‌ട്രോങ്ങ് ആകുന്നത്. ലാലേട്ടനെ പോലെ ഒരാള്‍ വന്ന് അത്രയും പറഞ്ഞിട്ടും ആ കുട്ടി അങ്ങനെ സ്‌ട്രോങ്ങ് ആയി നിന്നുവെങ്കില്‍ ആ ഒറ്റ കാര്യത്തില്‍ മാത്രം ഞാൻ അഭിനന്ദിക്കുന്നു. ബാക്കിയുളള കാര്യങ്ങള്‍ കണ്ടിട്ടില്ല'', എന്ന് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി റോബിൻ പറഞ്ഞു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്