നവ്യയെ കുറിച്ച് അമിതാഭ് ബച്ചൻ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. 

അമിതാഭ് ബച്ചന്റെ കുടുംബാംഗങ്ങളെ എല്ലാവരെയും പ്രേക്ഷകര്‍ക്ക് പരിചയമാണ്. അമിതാഭ് ബച്ചന്റെ കൊച്ചു മകള്‍ നവ്യ നവേലി നന്ദയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. നവ്യ നവേലി നന്ദയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ നവ്യയെ കുറിച്ച് അമിതാഭ് ബച്ചൻ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. 

View post on Instagram

കൊച്ചു മകള്‍ നവ്യ നവേലി നന്ദയോട് തനിക്ക് സ്‍നേഹവും അഭിമാനവും തോന്നുന്നതിന്റെ കാര്യങ്ങള്‍ തുറന്നുപറയുകയാണ് അമിതാഭ് ബച്ചൻ. സ്വയം കാര്യങ്ങള്‍ പഠിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസം, സ്വന്തം വ്യവസായം ആരംഭിച്ചു, നിര്‍ദ്ധനരായ സ്‍ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്നു, പിതാവിന്റെ കുടുംബ ബിസിനസിലും സഹായിക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങളാല്‍ തനിക്ക് കൊച്ചുമകളോട് സ്‍നേഹം കൂടുകയാണ് എന്ന് എഴുതിയ അമിതാഭ് ബച്ചന് നന്ദി പറയുകയാണ് നവ്യയും.

നവ്യ പിയാനോ വായിക്കുന്ന ഒരു വീഡിയോയും അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

ന്യൂയോര്‍ക്കിലെ ഫോര്‍ധാം യൂണിവേഴ്‍സിറ്റിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയിരുന്നു നവ്യ നവേലി നന്ദ.