തമിഴകത്തിന്റെ ഹിറ്റ് സംവിധായകനാണ് എ ആര്‍ മുരുഗദോസ്. തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള രജനികാന്ത് നായകനായിട്ടുള്ള ദര്‍ബാര്‍ എന്ന സിനിമയാണ് എ ആര്‍ മുരുഗദോസ്സിന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമയുടെ പ്രമോഷൻ പ്രോഗ്രാമുകളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് എ ആര്‍ മുരുഗദോസ്. അതേസമയം ജൂനിയര്‍ എൻടിആറിനൊപ്പമുള്ള സിനിമ എന്ന വാര്‍ത്ത സത്യമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എ ആര്‍ മുരുഗദോസ്.

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ തെലുങ്ക് താരം ജൂനിയര്‍ എൻടിആര്‍ ആയിരിക്കും നായകനെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ ശരിയല്ലെന്നാണ് എ ആര്‍ മുരുഗദോസ് പറയുന്നത്. അടുത്തെങ്ങും ഞാൻ ജൂനിയര്‍ എൻടിആറിനെ കണ്ടിട്ടില്ല. ജൂനിയര്‍ എൻടിആറും ഒന്നിച്ചുള്ള സിനിമയെന്നത് ശരിയല്ല. എന്റെ അടുത്ത സിനിമയെ കുറിച്ച് ഞാൻ ആലോചിച്ചിട്ടുപോലുമില്ല- എ ആര്‍ മുരുഗദോസ് പറയുന്നു.