നാളെ മുതല്‍ 27 വരെ നീളുന്ന രണ്ട് ആഴ്ചകളില്‍ ചിത്രങ്ങള്‍ കാണാം

ശ്രദ്ധേയ സിനിമകള്‍ പല കാലങ്ങളിലായി റീ റിലീസിന് എത്തിക്കുന്നത് ഹോളിവുഡില്‍ മുന്‍പേയുള്ള കാര്യമാണെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ സമീപ വര്‍ഷങ്ങളിലാണ് അതൊരു ട്രെന്‍ഡ് ആയി രൂപപ്പെട്ടത്. ഈ ട്രെന്‍ഡ് പിന്തുടര്‍ന്ന് മലയാളത്തിലും സൂപ്പര്‍താര ചിത്രങ്ങള്‍ റീ റിലീസ് ചെയ്യപ്പെട്ടു. ഇപ്പോഴിതാ റീ റിലീസ് ചിത്രങ്ങളുടെ എണ്ണത്തില്‍ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ഒന്നും രണ്ടുമല്ല, ആമിറിന്‍റെ 22 ചിത്രങ്ങളാണ് ഒറ്റയടിക്ക് തിയറ്ററുകളിലേക്ക് വീണ്ടും എത്തുക.

ആമിര്‍ ഖാന്‍റെ അറുപതാം പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാ​ഗമായി രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആര്‍ ഐനോക്സ് ആണ് ചിത്രങ്ങളുടെ റീ റിലീസ് നടത്തുന്നത്. രാജ്യമൊട്ടാകെയുള്ള തങ്ങളുടെ തിയറ്ററുകളില്‍ നാളെ മുതല്‍ 27 വരെ നീളുന്ന രണ്ട് ആഴ്ചകളിലായി സംഘടിപ്പിക്കപ്പെടുന്ന ആമിര്‍ ഖാന്‍ ഫിലിം ഫെസ്റ്റിവലിന്‍റെ ഭാ​ഗമായാണ് ഈ റീ റിലീസ്. സിനിമ കാ ജാദൂ​ഗര്‍ എന്നാണ് ഫെസ്റ്റിവലിന് പേരിട്ടിരിക്കുന്നത്. പല കാലങ്ങളിലായി ആമിര്‍ നായകനായ ശ്രദ്ധേയ ചിത്രങ്ങളാണ് റീ റിലീസ് ചെയ്യപ്പെടുന്നത്. എല്ലാ ചിത്രങ്ങളും ഇല്ലെങ്കിലും ചില ചിത്രങ്ങള്‍ കേരളത്തിലെ പിവിആര്‍ ശൃംഖലയിലും കാണാനാവും.

റീ റിലീസ് ചെയ്യപ്പെടുന്ന ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ ഇവയാണ്

1. ദില്‍
2. ഹം ഹേ രഹീ പ്യാര്‍ കെ
3. ഗജിനി
4. ജോ ജീചാ വോഹി സിക്കന്ദര്‍
5. സര്‍ഫറോഷ്
6. രാജാ ഹിന്ദുസ്ഥാനി
7. ഗുലാം
8. അകേലേ ഹം അകേലേ തും
9. ഖയാമത്ത് സേ ഖയാമത്ത് തക്
10. അന്ദാസ് അപ്‍ന അപ്‍ന
11. പികെ
12. ധൂം 3
13. 3 ഇഡിയറ്റ്സ്
14. തലാഷ്
15. ദംഗല്‍
16. രംഗ് ദേ ബസന്ദി
17. ലഗാന്‍
18. ദില്‍ ചാഹ്താ ഹെ
19. ഫനാ
20. താരേ സമീന്‍ പര്‍
21. ലാല്‍ സിംഗ് ഛദ്ദ
22. സീക്രട്ട് സൂപ്പര്‍സ്റ്റാര്‍

ALSO READ : ഹരീഷ് പേരടി നിര്‍മ്മാണം; 'ദാസേട്ടന്‍റെ സൈക്കിൾ' തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം