അമ്മാവൻ കൊച്ചുപ്രേമനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഗായിക അഭയ്‍ ഹിരണ്‍മയി. കൊച്ചു പ്രേമനെ കുറിച്ച് അഭയ് ഹിരണ്‍മയി എഴുതിയ കുറിപ്പുമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കിയത്.

ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വര്‍ണ്ണക്കമ്മല്‍ കൊണ്ടുതന്നു. പിന്നെ പത്താം ക്ലാസ് ജയിച്ചപ്പോള്‍ വീണ്ടും കമ്മല്‍. കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മൻ തന്ന മൊബൈല്‍ ഫോണ്‍. പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്‍ക്കും ഒക്കെ പോയിട്ട് വരുമ്പോള്‍ ഏറ്റവും ഇഷ്‍ടപ്പെട്ട സഹോദരിയുടെ മക്കളായതുകൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രസ്സും വാച്ചും ഒകാ്കെ കൊണ്ട് തരും. ഞങ്ങള്‍ പെണ്‍കുടികള്‍ ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ കാശും. ഞങ്ങടെ ഗിഫ്റ്റ് ബോക്സ് ആണ് മാമൻ എന്നും അഭയ് ഹിരണ്‍മയി എഴുതുന്നു.