അജ്ഞാതര്‍  തന്നെ ആക്രമിക്കുകയായിരുന്നുവെന്ന്  പായല്‍ ഘോഷ് വെളിപ്പെടുത്തുന്നു.

നടി പായല്‍ ഘോഷിന് എതിരെ ആസിഡ് ആക്രമണത്തിന് ശ്രമമുണ്ടായെന്ന് റിപ്പോര്‍ട്ട്. അജ്ഞാതര്‍ തന്നെ ആക്രമിച്ചുവെന്ന് പായല്‍ ഘോഷ്
തന്നെയാണ് വെളിപ്പെടുത്തിയത്. ഞായറാഴ്‍ച രാത്രി 10 മണിക്കായിരുന്നു സംഭവം. ഇരുമ്പ് ദണ്ഡുമായിട്ടാണ് മുഖംമൂടിയിട്ട പുരുഷൻമാര്‍ തന്നെ ആക്രമിച്ചത് എന്നും പായല്‍ ഘോഷ് പറയുന്നു. ആക്രമണത്തില്‍ തനിക്ക് പരുക്കേറ്റു. ആക്രമികളുടെ കൈവശം ആസിഡ് കുപ്പികളുണ്ടായിരുന്നുവെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പായല്‍ ഘോഷ് 'ഐഎഎൻഎസി'നോട് പറഞ്ഞു. 

മരുന്ന് വാങ്ങിക്കാൻ പുറത്തു പോയതായിരുന്നു താൻ. ഡ്രൈവിംഗ് സീറ്റിലിരിക്കുകയായിരുന്ന തനിക്ക് നേരെ മാസ്‍ക് ധരിച്ച ചിലര്‍ വരികയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇരുമ്പ് ദണ്ഡുകൊണ്ടു ചിലര്‍ തലയില്‍ ഇടിച്ചു. ഭയന്നു നിലവിളിച്ചപ്പോള്‍ അവര്‍ പിൻമാറുമ്പോള്‍ ഇരുമ്പ് ദണ്ഡ് കയ്യില്‍ ഇടിച്ചുവെന്നും പായല്‍ ഘോഷ് പറഞ്ഞു.

വേദന മൂലം തനിക്ക് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ പായല്‍ ഘോഷ് പരുക്കേറ്റ തന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഷെയര്‍ ചെയ്‍തിട്ടുണ്ട്.

സംഭവത്തില്‍ നിയമ നടപടിയുമായി താൻ മുന്നോട്ടുപോകുമെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പായല്‍ ഘോഷ് പറഞ്ഞു.