പേരിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ 'ഗാഗുൽത്തായിലെ കോഴിപ്പോര്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചലച്ചിത്ര താരം അജു വർഗ്ഗീസ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. പുതുമുഖ സംവിധായകരായ ജിബിറ്റ്, ജിനോയ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പൗളി വത്സൻ, ജോളി ചിറയത്ത്, ഇന്ദൻസ്, സോഹൻ സീനുലാൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇവരെകൂടാതെ അഞ്ജലി നായർ, വീണ നന്ദകുമാർ, ഷൈനി സാറാ, അസീസ്, പ്രവീൺ കമ്മട്ടിപ്പാടം, രശ്മി കോമഡി സ്റ്റാർ, ഗീതി, മേരി എരമല്ലൂർ, നന്ദിനി ശ്രീ നവജിത് നാരായണൻ, ജിനോയ് ജനാർദ്ദനൻ, ശങ്കർ ഇന്ദുചൂഡൻ, ജിബിറ്റ്, സരിൻ, വത്സല നാരായണൻ, സമീക്ഷ നായർ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ജെ പിക് മൂവീസിന്റെ ബാനറിൽ വിജി ജയകുമാർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിനോയ് ജനാർദ്ദനൻ ആണ് തിരക്കഥ. ഛായാഗ്രഹണം- രാഗേഷ് നാരായണൻ. ഗാനരചന- വിനായക് ശശികുമാർ. സംഗീതം, പശ്ചാത്തല സംഗീതം- ബിജിബാൽ. കലാസംവിധായകൻ-മനുജഗദ്. എഡിറ്റർ- അപ്പു ഭട്ടതിരി. വസ്ത്രാലങ്കാരം-അരുൺ രവീന്ദ്രൻ. സൗണ്ട് ഡിസൈൻ-ഷെഫിൻ മായൻ. പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്. പി ആർ ഓ-എഎസ്ദിനേശ്. പോസ്റ്റർ ഡിസൈൻ-ഷിബിൻ സി ബാബു.

നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നടൻ ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. 'നമ്മുടെ പിള്ളാര്‍ടെ പടം' എന്ന് കുറിച്ചാണ് ടൊവിനോ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.