അക്ഷയ്‌യുടെ പിറന്നാൾ ദിനത്തിന് തലേദിവസമാണ് അമ്മയുടെ വിയോ​ഗം. 

മുംബൈ: ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു അരുണ. ‘അമ്മയായിരുന്നു എന്റെ എല്ലാം. ഈ വേദന സഹിക്കാനാവുന്നില്ല. എന്റെ അമ്മ ശ്രീമതി അരുണ ഭാട്ടിയ ഇന്ന് രാവിലെ ഈ ലോകത്തോട് വിട പറഞ്ഞു, മറ്റേതെങ്കിലും ലോകത്ത് എന്റെ അച്ഛനുമായി വീണ്ടും ഒന്നിച്ചു. ഓം ശാന്തി.’ എന്നാണ് മരണ വാർത്ത പങ്കുവച്ച് അക്ഷയ് കുറിച്ചത്.

മുംബൈയിലെ ഹിരനന്ദാനി ആശുപത്രിയിലായിരുന്നു അരുണ ഭാട്ടിയയുടെ അന്ത്യം. ഷൂട്ടിം​ഗിനായി ലണ്ടനിലായിരുന്ന അക്ഷയ്, അമ്മയുടെ അസുഖ വിവരം അറിഞ്ഞ് മുംബൈയിൽ എത്തിയിരുന്നു. അക്ഷയ്‌യുടെ പിറന്നാൾ ദിനത്തിന് തലേദിവസമാണ് അമ്മയുടെ വിയോ​ഗം. സെപ്റ്റംബർ 9നാണ് അക്ഷയ് കുമാറിന്റെ ജന്മദിനം. ഹരി ഓം ഭാട്ടിയ ആണ് അക്ഷയ് കുമാറിന്റെ അച്ഛൻ. 

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona