പ്രമുഖ തമിഴ്‍ സിനിമ- നാടക നടൻ ബാല സിങ് അന്തരിച്ചു. 67 വയസ്സായിരുന്നു. ചെന്നൈ സ്വകാര്യ ആശുപ്രത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ബാല സിങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ബാല സിങ്.

നാടകത്തിലൂടെയാണ് ബാല സിങ് കലാലോകത്ത് എത്തുന്നത്. 1983ൽ മലമുകളിലെ ദൈവം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തുന്നത്. പുതുപ്പേട്ടൈയിലെ വില്ലൻ കഥാപാത്രമാണ് ബാല സിങിന്റെ ഏറ്റവും മികച്ച വേഷമായി കണക്കാക്കുന്നത്. എൻജികെ, മാഗമുനി, ദീന, കേരള ഹൌസ് ഉടൻ വില്‍പനയ്‍ക്ക് തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.