കമന്റ് ചെയ്യുന്നതിന് പകരം നേരില്‍ വരികയോ, നമ്പര്‍ തരികയോ ചെയ്താല്‍ സംസാരിക്കാമെന്നും ബാല വീഡിയോയിൽ പറയുന്നു.

ടുത്തിടെയാണ് നടൻ ബാലയുടെയും എലിസബത്തിന്റെയും വിവാഹം കഴിഞ്ഞത്. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ബാല സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. കഴി‍ഞ്ഞ ദിവസമായിരുന്നു എലിസബത്തിന്റെ പിറന്നാൾ. നിരവധി പേർ സ്നേഹം നിറഞ്ഞ കമന്റുകളുമായി എത്തുകയും ചെയ്തു. ഇതോടൊപ്പം വളരെ മോശമായ കമന്ററുകളും വന്നിരുന്നു. ഇപ്പോഴിതാ അത്തരം കമന്റുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല.

പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ പൈസ കൊടുത്ത് എഴുതിച്ചതാണെന്നാണ് ബാല പറയുന്നത്. തന്നെ കുറിച്ച് എന്ത് മോശം പറഞ്ഞാലും കുഴപ്പമില്ല. പക്ഷെ എലിസബത്തിനെ കുറിച്ച് ഇത്തരത്തില്‍ മോശം കമന്റ് എഴുതുന്നത് തെറ്റാണെന്നും ബാല പറഞ്ഞു. കമന്റ് ചെയ്യുന്നതിന് പകരം നേരില്‍ വരികയോ, നമ്പര്‍ തരികയോ ചെയ്താല്‍ സംസാരിക്കാമെന്നും ബാല വീഡിയോയിൽ പറയുന്നു.

ബാലയുടെ വാക്കുകള്‍

ഒരു ദിവസത്തില്‍ തന്നെ ഇത്രയധികം പേര്‍ ഞങ്ങളുടെ കുടുംബത്തോട് സ്‌നേഹം അറിയിച്ചതില്‍ വളരെ സന്തോഷമുണ്ട്. അതേസമയം തന്നെ ചില നെഗറ്റീവ് കമന്റുകളും കാണാനിടയായി. അത് പൈസ കൊടുത്ത് എഴുതിച്ചതാണ്. കാരണം അവയെല്ലാം ഫെയിക്ക് ഐടിയാണ്. അത് വലിയ തെറ്റാണ്. ഇന്ന് എലിസബത്തിന്റെ പിറന്നാളാണ്. ആ പോസ്റ്റിന് താഴെ വളരെ മോശമായ രീതിയില്‍ സംസാരിക്കുന്നു.

ഇതെല്ലാം വെറുതെ കാശ് കൊടുത്ത് കമന്റ് ഇങ്ങനെ അയക്കാന്‍ പറയുകയാണ്. എത്ര പേരെ നമുക്ക് പൊലീസില്‍ പരാതിപെടാന്‍ സാധിക്കും. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ നോക്കു. മറ്റുള്ളവരുടെ കുടുംബത്തിലേക്ക് എന്തിനാണ് പ്രശ്‌നമുണ്ടാക്കാന്‍ വരുന്നത്. എന്നെ കുറിച്ച് എന്ത് പറഞ്ഞാലും ഞാന്‍ ക്ഷമിക്കും. പക്ഷെ ഞാനിപ്പോള്‍ വിവാഹിതനാണ്. എലിസബത്തിന് മീഡിയ എന്താണെന്നും അറിയില്ല. അപ്പോള്‍ അവരെ കുറിച്ച് വളരെ മോശമായ കമന്റ് ചെയ്യുന്നത് ശരിയല്ല. നിങ്ങള്‍ മുഖം കാണിക്ക് അല്ലെങ്കില്‍ നമ്പര്‍ തരു. അപ്പോ സംസാരിക്കാം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona