ചിത്രത്തിൽ ബിജുമേനോനും നിമിഷ സജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാൽ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്.  

കൊച്ചി: കണ്ണൂർ പശ്ചാത്തലമാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ‌ിന് നാളെ തലശ്ശേരിയിൽ തുടക്കമാകും. ചിത്രത്തിൽ ബിജുമേനോനും നിമിഷ സജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാൽ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്.

Add Asianetnews as a Preferred SourcegooglePreferred

സിഗ്നേച്ചർ സ്റ്റുഡിയോസിന്റെ ബാനറിൽ അനുമോദ് ബോസ്, ആദർശ് നാരായൺ, ജി പ്രജിത് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. നിവിൽ പോളി നായകനായെത്തിയ ചിത്രം 'ഒരു വടക്കൻ സെൽഫി' സംവിധാനം ചെയ്തത് ജി പ്രജിത് ആണ്. ചിത്രത്തിലൂടെ രണ്ട് പുതുമുഖങ്ങളെ ലാൽ ജോസ് പരിചയപ്പെടുത്തുന്നുണ്ട്.

കേരളം ഞെട്ടലോടെ കേട്ട ഒരു യഥാർത്ഥ സംഭവമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. നവാഗതനായ പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഛായാഗ്രാഹകൻ എസ് കുമാർ. സംഗീതം ബിജിബാൽ. കലാസംവിധാനം അജയൻ മാങ്ങാട്. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. ചീഫ് അസോസിയേറ്റ് ഡയറക്ടർ രഘുരാമവർമ്മ. സൗണ്ട് ഡിസൈൻ രംഗനാഥ് രവി. മേക്കപ്പ് പാണ്ഡ്യൻ. കോസ്റ്റ്യൂംസ് സമീറ സനീഷ്. പ്രൊഡക്ഷൻ കൺട്രോളർ അനിൽ അങ്കമാലി. സ്റ്റിൽസ് മോമി.