കഴിഞ്ഞ ദിവസം വിഷയത്തിൽ പ്രതികരണവുമായി പാർവതി തിരുവോത്ത്, റിമാ കല്ലിങ്കൽ, രമ്യാ നമ്പീശൻ തുടങ്ങി നിരവധി നടിമാർ രം​ഗത്തെത്തിയിരുന്നു.

ന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ (Kerala Nun Rape Case) ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ (Franco Mulakkal) കുറ്റവിമുക്തനാക്കിയതിന് പിന്നാലെ യുവനടന്മാരോട് വിഷയത്തിൽ പ്രതികരിക്കാൻ ആവശ്യപ്പെട്ട് നടൻ ഹരീഷ് പേരടി. അതിജീവിതയ്‌ക്കൊപ്പം നിന്ന കന്യാസ്ത്രീകളുടെ ചിത്രം പങ്കുവെക്കണമെന്നാണ് ഹരീഷ് പേരടി യുവതാരങ്ങളോട് ആവശ്യപ്പെടുന്ത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹരീഷ് പേരടിയുടെ വാക്കുകൾ

പൃഥിരാജിനോടും ടൊവിനോതോമസ്സിനോടും ദുൽഖർ സൽമാനോടും നിവിൻപോളിയോടും ആസിഫ് അലിയോടും അങ്ങിനെ സകലമാന യുവതാരങ്ങളോടും ഈ ഫോട്ടോ ഒന്ന് ഷെയർ ചെയ്യാൻ ആവിശ്യപ്പെടുന്നു...ഇരയോടൊപ്പം നിന്നവരാണ് ഇവർ ...പാവങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നിൽക്കുകയാണ്...ക്രൂശിക്കപ്പെട്ട യേശു നിങ്ങളിൽ ഉണ്ടെങ്കിൽ മാത്രം...അതിനുള്ള രോമം മുളച്ചിട്ടുണ്ടെങ്കിൽ മാത്രം...നിങ്ങളുടെ പുതിയ സിനിമകളുടെ പോസ്റ്ററും ട്രെയിലറും എല്ലാം നാട്ടുകാരെ കൃത്യമായി അറിയിക്കണം...അവർ കാത്തിരിക്കുകയാണ്...നിങ്ങളുടെ എല്ലാവരുടെയും സിനിമകൾ വലിയ വിജയമാവട്ടെ...ആശംസകൾ..

കഴിഞ്ഞ ദിവസം വിഷയത്തിൽ പ്രതികരണവുമായി പാർവതി തിരുവോത്ത്, റിമാ കല്ലിങ്കൽ, രമ്യാ നമ്പീശൻ തുടങ്ങി നിരവധി നടിമാർ രം​ഗത്തെത്തിയിരുന്നു. 'അവൾക്കൊപ്പം എന്നും' എന്ന കുറിപ്പോടെയാണ് താരങ്ങൾ പ്രതികരണം രേഖപ്പെടുത്തിയത്.

ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു.