ദുഷാര വിജയൻ ആണ് 'നച്ചത്തിരം നഗർഗിരത്ത്'ല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മലയാളികളുടെ പ്രിയ യുവതാരമാണ് കാളിദാസ് ജയറാം(Kalidas Jayaram). മലയാളത്തിന് പുറമെ ഒരുപിടി മികച്ച തമിഴ് സിനിമകളിലും കാളിദാസ് ഭാഗമായിട്ടുണ്ട്. വിക്രം എന്ന കമൽഹാസൻ ചിത്രത്തിലും താരം ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'നച്ചത്തിരം നഗർഗിരത്ത്'(Natchathiram Nagargirathu) എന്ന പുതിയ സിനിമയിലും കാളിദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് കൊണ്ട് ജയറാം കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇനിയൻ എന്ന കഥാപാത്രത്തെയാണ് കാളിദാസ് സിനിമയിൽ അവതരിപ്പിക്കുന്നത്.''കണ്ണാ....നല്ല സിനിമയുടെ ഭാഗമാവാൻ പറ്റുന്നതാണ് കരിയറിലെ ഭാഗ്യം. എല്ലാ വിധ ആശംസകളും', എന്നാണ് ജയറാം കുറിച്ചത്. പിന്നാലെ ആശംസയുമായി നിരവധി പേരാണ് എത്തിയത്.
ദുഷാര വിജയൻ ആണ് 'നച്ചത്തിരം നഗർഗിരത്ത്'ല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുഷാരയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരിക്കും സിനിമ മുന്നോട്ടു പോകുന്നതെന്നാണ് സൂചനകൾ. തെൻമയാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വളരെ മുമ്പേ പൂർത്തിയാക്കിയിരുന്നു. പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും.
പാ രഞ്ജിത്തിനൊപ്പം കാളിദാസ് ജയറാം; 'പ്രണയ രാഷ്ട്രീയ'വുമായി'നച്ചത്തിരം നഗർഗിരത്ത്'
തിയറ്ററുകളിൽ ഇനി തീപാറും; സുരേഷ് ഗോപിയുടെ 'പാപ്പൻ' റിലീസ് പ്രഖ്യാപിച്ചു
മലയാളം സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'പാപ്പൻ'(Paappan Movie). നീണ്ട ഇടവേളക്ക് ശേഷം സംവിധായകൻ ജോഷിയും(Joshiy) സുരേഷ് ഗോപിയും(Suresh Gopi) ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പാപ്പൻ ജൂലൈ 29ന്(2022) ലേകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. റിലീസ് ഡേറ്റ് അനൗൺസ്മെന്റ് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍.
