ഇത് ശരിക്കും സര്‍പ്രൈസായല്ലോ എന്നായിരുന്നു വിവാഹചിത്രങ്ങള്‍ കണ്ടവര്‍ പ്രതികരിച്ചിരുന്നത്. 

സീരിയലുകളില്‍ നായികമാര്‍ക്കൊപ്പം അല്ലെങ്കില്‍ നായികമാരെക്കാള്‍ ജനപ്രീതി നേടിയെടുക്കന്ന വില്ലത്തി വേഷങ്ങളുണ്ട്. അങ്ങനെ നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്‍ടം നേടിയെടുത്ത നടിയാണ് ജിസ്‍മി. ഹിറ്റ് പരമ്പരകളായ 'മഞ്ഞില്‍ വിരിഞ്ഞ പൂവ്', 'കാര്‍ത്തിക ദീപം,' എന്നിങ്ങനെയുള്ള പരമ്പരകളിലെല്ലാം ജിസ്‍മി വില്ലത്തിയായിരുന്നു. സ്‌ക്രീനില്‍ വില്ലത്തരമാണെങ്കിലും ജിസ്‍മിയോട് പ്രത്യേകമായൊരു ഇഷ്‍ടമുണ്ട് ആരാധകര്‍ക്ക്. 'മഞ്ഞില്‍ വിരിഞ്ഞ പൂവി'ലെ 'സോന'യ്ക്കും 'കാര്‍ത്തിക ദീപ'ത്തിലെ 'വിജിത'യ്ക്കുമൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒരു കുടുംബം പോലെയാണ് കഴിയുന്നത്. 'മഞ്ഞില്‍ വിരിഞ്ഞ പൂവി'ല്‍ നിന്നും താൻ മാറുന്നതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടേയില്ലെന്നും ജിസ്‍മി വ്യക്തമാക്കിയിരുന്നു.

അടുത്തിടെയായിരുന്നു ജിസ്‍മി വിവാഹ ജീവിതത്തിലേക്കെത്തിയത്. വിവാഹചിത്രങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇത് ശരിക്കും സര്‍പ്രൈസായല്ലോ എന്നായിരുന്നു വിവാഹചിത്രങ്ങള്‍ കണ്ടവര്‍ പ്രതികരിച്ചത്. വിവാഹദിവസത്തെ കൂടുതല്‍ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് താരം. മേക്കപ്പ് ഇല്ലാതെ തന്നെ എല്ലാ സ്ത്രീകളും സുന്ദരിയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ നല്ല മേക്കപ്പ് നമ്മുടെ സൗന്ദര്യം വര്‍ധിപ്പിക്കും. വിശേഷ ദിനത്തില്‍ എന്നെ സുന്ദരിയാക്കിയവരോട് നന്ദി പറയുന്നുവെന്നായിരുന്നു ജിസ്‍മി കുറിച്ചത്.

View post on Instagram

ജിസ്‍മിയുടെ അഭിപ്രായം ശരിവെച്ചുള്ള കമന്റുകളായിരുന്നു ചിത്രങ്ങള്‍ക്ക് ലഭിച്ചത്. ഏതെങ്കിലും പരമ്പരയ്ക്ക് വേണ്ടിയുള്ള ഗെറ്റപ്പാണോയെന്നായിരുന്നു ജിസ്മിയുടെ ബ്രൈഡല്‍ ലുക്ക് കണ്ടവര്‍ ആദ്യം ചോദിച്ചത്. വൈഫിനൊപ്പമെന്ന ക്യാപ്ഷനോടെ മിഥുനും വിശേഷങ്ങള്‍ പങ്കുവെച്ചതോടെയാണ് ജീവിതത്തിലെ കാര്യമാണെന്ന് എല്ലാവരും മനസിലാക്കിയത്. ആരാധകരെല്ലാം ജിസ്‍മിക്കും മിഥുനും ആശംസകള്‍ അറിയിക്കുകയും ചെയ്‍തിരുന്നു.

ഭര്‍ത്താവ് മിഥുനൊപ്പമുള്ള ചിത്രങ്ങളും സന്തോഷനിമിഷങ്ങളുമെല്ലാം ജിസ്‍മി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ആഗ്രഹിച്ചത് പോലെയൊരാളെ പങ്കാളിയായി കിട്ടിയതിന്റെ സന്തോഷത്തിലാണ് ഞാനെന്നും ജിസ്‍മി നേരത്തെ കുറിച്ചിരുന്നു. കല്യാണത്തിന് കസവ് സാരി തിരഞ്ഞെടുത്തതിനെക്കുറിച്ചും ജിസ്‍മി വാചാലയായിരുന്നു. എന്തായാലും നടി ജിസ്‍മിയുടെ പുതിയ ഫോട്ടോകളും നടിയുടെ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

Read More: 'ആറ് മാസത്തില്‍, 125 ദിവസത്തെ സിനിമാ ചിത്രീകരണം', 'ലിയോ'യില്‍ അഭിമാനമെന്നും ലോകേഷ് കനകരാജ്

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്