തമിഴകത്തിന്റെ പുത്തൻ താരോദയം, കവിൻ ചിത്രം 'സ്റ്റാറി'ന്റെ പ്രൊമൊ പുറത്ത്
കവിൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ പ്രൊമൊ പുറത്ത്.

കവിൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ഏലൻ ആണ് ചിത്രത്തിന്റെ സംവിധാനം. ഏലൻ ആണ് ചിത്രത്തിന്റെ തിരക്കഥയും. തമിഴകത്തിന്റെ പുത്തൻ താരോദയമായ കവിന്റെ ചിത്രത്തിന്റെ പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
യുവ ശങ്കര്‍ രാജയാണ് സംഗീതം. ഏലനാണ് ഗാന രചന നടത്തിയിരിക്കുന്നത്. ഏഴില്‍ അരശ് കെയാണ് ഛായാഗ്രാഹണം. സതീഷ് കൃഷ്‍നാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി. ബി വി എസ് എൻ പ്രസാദും ശ്രീനിധി സാഗറുമാണ് നിര്‍മാണം. വിഎഫ്‍എക്സ് എ മുത്തുകുമാരൻ ആണ്. വിനോദ് രാജ് കുമാര്‍ എൻ ചിത്രത്തിന്റെ ആര്‍ട്ട്.
നടനെന്ന നിലയില്‍ കവിന്‍ പ്രേക്ഷകശ്രദ്ധയിലേക്കെത്തുന്നത് സീരിയലുകളിലൂടെ ആണ്. സ്റ്റാര്‍ വിജയില്‍ സംപ്രേഷണം ചെയ്‍ത സീരിയലില്‍ 'ശരവണന്‍ മീനാക്ഷി'യിലെ 'വേട്ടൈയന്‍' എന്ന കഥാപാത്രം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായും കവിന്‍ എത്തി. ബിഗ് ബോസ് വിവിധ സീസണുകളില്‍ താരം അതിഥിയായും എത്തിയിട്ടുണ്ട്. സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്‍റെ അരങ്ങേറ്റ ചിത്രം 'പിസ'യിലൂടെ ആയിരുന്നു കവിന്‍റെയും അരങ്ങേറ്റം. 2017ല്‍ പുറത്തെത്തിയ 'സത്രിയൻ' സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ശിവ അരവിന്ദിന്‍റെ സംവിധാനത്തിലുള്ള 2019ലെ ചിത്രമായ 'നട്‍പുന എന്നാണ് തെരിയുമാ' യിലൂടെയാണ് നായകനായുള്ള അരങ്ങേറ്റം.
'ലിഫ്റ്റ്', 'ഡാഡ' എന്നീ ഹിറ്റ് ചിത്രങ്ങല്‍ കവിന് വലിയ ബ്രേക്ക് ആണ് നല്‍കിക്കൊടുത്തത്. ഗണേഷ് കെ ബാബുവിന്‍റെ സംവിധാനത്തിലെത്തിയ ചിത്രം 'ഡാഡ' കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതായിരുന്നു. അപര്‍ണ ദാസ് ആയിരുന്നു ചിത്രത്തിലെ നായിക. കവിൻ നായകനായി ചെറിയ ബജറ്റിലെത്തിയ ചിത്രം നിര്‍മ്മാതാവിന് ലാഭം നേടിക്കൊടുത്തു.
Read More: 'ലിയോ' ഒരുങ്ങുന്നു, ലോകേഷ് കനകരാജ് ചിത്രത്തിന്റെ അപ്‍ഡേറ്റ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക