കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ ട്രോളുമായി നടന്‍ കൃഷ്ണകുമാര്‍. 

രുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പ്രതികരങ്ങളുമായി രം​ഗത്തെത്തുന്നത്. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ തട്ടിപ്പാണെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ട്രോളുമായി എത്തിയിരിക്കുകയാണ് നടൻ കൃഷ്ണകുമാർ. ജയിലർ‌ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെടുത്തി ആണ് കൃഷ്ണകുമാറിന്റെ ട്രോൾ.

"ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ. തൊട്ട് പിന്നിലായി കരുവന്നൂർ ബങ്കും 500 കോടി ക്ലബ്ബിൽ", എന്നാണ് സോഷ്യൽ മീഡിയയിൽ കൃഷ്ണ കുമാർ കുറിച്ചത്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി രം​ഗത്തെത്തുന്നത്. 

View post on Instagram

rr