മാളവിക മോഹനനും വിക്രം നായകനാകുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.
വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'തങ്കലാൻ' ചിത്രീകരണം തുടരുകയാണ്. പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകൻ. 'തങ്കലാന്റെ' അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. വിക്രമിന്റെ 'തങ്കലാന്റെ' ഷൂട്ടിംഗ് ഇടവേളയിലെടുത്ത ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ മാളവിക മോഹൻ.
ചിയാൻ വിക്രം ആണ് തന്റെ ഫോട്ടോ എടുത്തതെന്നും മാളവിക സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്നു. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. 'തങ്കലാൻ' എന്ന ചിത്രത്തിലേത് ഇതുവരെ താൻ ശ്രമിക്കാത്ത ഒരു സംഗീതമാണെന്ന് ജി വി പ്രകാശ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നായിരിക്കും റിലീസ് എന്ന് അറിയിച്ചിട്ടില്ല.
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ മുൻപ് പറഞ്ഞത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.
മാളവിക മോഹനൊപ്പം മലയാളത്തിന്റെ പാര്‍വതിയും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷത്തില്‍ എത്തുന്നു. 'തങ്കലാൻ' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. എ കിഷോർ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം 'തങ്കലാന്റെ' കലാ സംവിധാനം നിര്‍വഹിക്കുന്നത് എസ് എസ് മൂർത്തിയാണ്.
Read More: പ്രദീപിന് അര്‍ദ്ധ സെഞ്ച്വറി, പഞ്ചാബിനെതിരെ കര്‍ണാടകയ്‍ക്ക് തകര്‍പ്പൻ ജയം
