ഇതുവരെ കാണാത്ത മമ്മൂട്ടി, വരുന്നത് ഇമേജ് ബ്രേക്കിംഗ് റോളോ ? 'കാതലി'നെ കുറിച്ച് മമ്മൂട്ടി
കാതൽ ഫാമിലി ഓറിയന്റേർഡ് സിനിമയാണെന്നും മമ്മൂട്ടി പറഞ്ഞു.

അൻപതോളം വർഷം പിന്നിട്ടില്ല തന്റെ അഭിനയ ജീവിത്തിൽ ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. പുട്ടുറുമീസും വാറുണ്ണിയും പട്ടേലറും അഹമ്മദ് ഹാജിയും ഒക്കെ അതിന് ഉദാഹരങ്ങൾ മാത്രമാണ്. സമീപകാലത്ത് ഏറെ വ്യത്യസ്തതകൾ തേടിപോകുന്ന മമ്മൂട്ടിയുടേതായി ഇനി വരാനിരിക്കുന്നത് 'കാതൽ' എന്ന ചിത്രമാണ്. സിനിമയിൽ തികച്ചും വ്യത്യസ്തവും നടൻ ഇതുവരെ അഭിനയിക്കാത്തതുമായ കഥാപാത്രം ആണെന്നാണ് സൂചനകൾ. ഇപ്പോഴിതാ അക്കാര്യത്തിൽ മമ്മൂട്ടി തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്.
കാതൽ കഥാപാത്രത്തെ കുറിച്ച് ചിലപ്പോൾ പലരും അറിഞ്ഞുകാണുമെന്നും എന്നാൽ അതല്ല സിനിമയെന്നും മമ്മൂട്ടി പറയുന്നു. കാതൽ സിനിമയുടെ പ്രെസ്മീറ്റിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു മമ്മൂട്ടി. "കാതലിലെ കഥാപാത്രങ്ങളെല്ലാം പ്രത്യേകത ഉള്ളവരാണ്. അതൊരുപക്ഷേ നിങ്ങളിൽ പലരും അറിഞ്ഞു കാണും. അത് നമ്മൾ നിഷേധിക്കുന്നില്ല. പക്ഷേ അതല്ല കഥ. അതിനെ തുടർന്ന് ഉണ്ടാകുന്നതാണ് കഥ. ബാക്കി സിനിമ കണ്ട് തീരുമാനിക്കുന്നതാണ് നല്ലത്. ഇവിടെ അതേപറ്റി പറഞ്ഞാൽ പിന്നെ സിനിമ കാണാനുള്ള ആവേശം പോകും. അത് പ്രേക്ഷകർക്ക് നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് കുറേ കാര്യങ്ങൾ മറച്ചുവയ്ക്കുന്നത്", എന്നാണ് മമ്മൂട്ടി പറഞ്ഞത്.
കാതൽ ഫാമിലി ഓറിയന്റേർഡ് സിനിമയാണെന്നും മമ്മൂട്ടി പറഞ്ഞു. ഒരു പ്രശ്നം വരുമ്പോൾ ആ കുടുംബത്തിൽ ഉണ്ടാകുന്ന കാര്യങ്ങളും അതെങ്ങനെ ഡീൽ ചെയ്യും, എങ്ങനെ കാണും, അതാണ് സിനിമയുടെ യാത്ര. കുടുംബ ജീവിതത്തിൽ ഒരു സംഘർഷം ഉണ്ടാകുന്നു. അതിന് ശേഷമുള്ളതാണ് സിനിമ. കുടുംബ ചിത്രം എന്ന് പറയുമ്പോൾ കുടുംബത്തെ പറ്റിയുള്ളതാണെന്നാണ് വരിക. എന്നാൽ അതല്ല കാതൽ. എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമയാണതെന്നും മമ്മൂട്ടി പറഞ്ഞു.
ശ്രീനാഥ് ഭാസി, ഷൈൻ, പ്രയാഗ; ഇവരൊരു പൊളി പൊളിക്കും, 'ഡാൻസ് പാർട്ടി' വരുന്നു
വ്യത്യസ്തമായ കഥാപാത്ര തെരഞ്ഞെടുപ്പുകളെ കുറിച്ചും മമ്മൂട്ടി പറയുന്നു. "കഥ കേൾക്കുമ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്നതാണോ എന്നാണ് നോക്കുന്നത്. നേരത്തെ പറഞ്ഞ് വയ്ക്കുന്ന ഡ്രെസ് ആയിരിക്കില്ലല്ലോ എപ്പോഴും ധരിക്കുന്നത്. ചേരുന്നതല്ലേ ധരിക്കാൻ പറ്റൂ", എന്നാണ് മമ്മൂട്ടി പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..