കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നു

നടന്‍ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ) അന്തരിച്ചു. 70 വയസ് ആയിരുന്നു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമിൻ്റെ ഭാര്യയാണ്. കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നു. 

മമ്മൂട്ടിയെ കൂടാതെ ഇബ്രാഹിംകുട്ടി, സക്കറിയ, സൌദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍. മക്കള്‍: ജൂലി, ജൂബി, ജിതിന്‍. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 ന് ചെമ്പ് ജുമാ മസ്‍ജിദ് ഖബര്‍സ്ഥാനില്‍.

ALSO READ : 'ദൃശ്യ'ത്തെയും 'ഭീഷ്‍മ'യെയും മറികടന്ന് 'ആര്‍ഡിഎക്സ്'; കേരളത്തില്‍ നിന്ന് ഇതുവരെ നേടിയ കളക്ഷന്‍

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ