ദേശീയ പുരസ്‌കാര ജേതാവായ നടന്‍ മുഹമ്മദ് മുസ്തഫ സംവിധായകനാവുന്നു. ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കോഴിക്കോടും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എന്നറിയുന്നു. സുധി കോപ്പ, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിഖില്‍ വാഹിദ്, സുദാസ്, മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. 

കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറിലാണ് നിര്‍മ്മാണം. സംഗീതം സുഷിന്‍ ശ്യാം. ഛായാഗ്രഹണം ജിംഷി ഖാലിദ്.